താൾ:CiXIV139.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxviii നാലാം പാദം.

304. അന്ധൻ=(ഇ:) ഒന്നും അറിയാത്തവൻ.

310. സുഹൃദി=ബന്ധുവിൽ സംസ്കൃ: സ: (വിഷയപ്രയോഗം.)
[വ്യാ: 266.] അതിന്റെ പ്രഥമ സുഹൃൽ എന്നു തന്നെ.

,, സൎവ്വസ്വഹാനി=[സൎവ്വ(= എല്ലാം)+സ്വ(=സ്വത്തു)+ഹാനി(=നാ
ശം)] എല്ലാ വസ്തുക്കൾക്കുള്ള നാശം.

311. സഹിക്കേന്നതെ വരൂ=അനുഭവിക്കയല്ലാതെ മറെറാന്നും പാടി
ല്ല. വരൂ= രണ്ടാം ഭാവിയുടെ നിത്യപ്രയോഗം [വ്യാ: 278.]

313. കാലാന്തകോപമൻ=കാലാന്തകനോടു തുല്യൻ || കാലാന്തകൻ[=കാ
ല=മരണത്തിലെ)+അന്തകൻ (കാലൻ)]

319. S അവർകളും, മറ്റുള്ളവരും; ആ: അകംപുക്കു, കുത്തിക്കവന്നു, കൊണ്ടു വെ
ച്ചീടിനാർ.

,, അവർകൾ ആ ദണ്ഡനായകന്മാർ.

321. വൈഡൂൎയ്യപത്മരാഗേന്ദ്രനീലാദി=മുത്തു, മാണിക്യം, വൈഡ്യൂൎയ്യം
ഗോമേദം, പത്മരാഗം, വൈരം, പുഷ്യരാഗം, മരതകം, ഇന്ദ്ര
നീലം, എന്നിവതന്നെ.

328. രാക്ഷസമാത്യനെ ചൊല്ലി=രാക്ഷസാമാത്യൻ നിമിത്തമായി.

332. പുരുഷദത്തൻ അങ്കിതനാമം || ഭദ്രബലം=വേണ്ടത്തക്കബലം.

,, ഡിങ്കിരാതൻ അങ്കിതനാമം.

333. ബലഗുപ്തൻ അങ്കിതനാമം || രാജസേനൻ അങ്കിതനാമം.

334. രോഹിതാക്ഷൻ അങ്കിതനാമം.

,, ശക്തൻ=ശക്തനായുള്ള || വിജയവൎമ്മാവു അങ്കിതനാമം.

342. നിശമന=കേൾക്ക. "സ്നേഹിതനായിരിക്കുന്ന മന്ത്രിയുടെ വാ
ക്കിനെ കേട്ടതിന്റെ ശേഷം".

345. സ്വാമിവിനാശം=നന്ദരാജാവിന്റെ മരണം.

347. കഴുത്തിന്നു=കഴുത്തിൽനിന്നു.

349. സുകുമാരൻ=നല്ല സൌൎന്ദയ്യമുള്ള കുട്ടി (സു=നല്ല.)

354. എഴുനിലമാടം=(ഏഴുതട്ടായി തീൎത്ത) രാജധാനി.

355. ഭവാനെ ദ്വി: വി: കാണ്മാൻ എ-ന്റെ കൎമ്മം.

362. പറഞ്ഞിതു=പറഞ്ഞാൻ. [വ്യാ: 254.]

363. വിരാധഗുപ്തൻ അങ്കിതനാമം.

368. വല്ലാതെ=ചീത്തയായി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/232&oldid=182081" എന്ന താളിൽനിന്ന് ശേഖരിച്ചത്