താൾ:CiXIV139.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം പാദം. xxvii

234. പത്തനെ=വീട്ടിൽ (സംസ്കൃ: സ:)

238. നീ ചന്ദനദാസൻ.

239. നിന്നെ ചന്ദനദാസനെ.

244. മടങ്ങുകയില്ല=(വിട്ടുകളകയില്ല) ചോദിക്കുന്നതിൽനിന്നു
വൈമാറുകയില്ല.


245. നിരപ്പു=യോഗ്യം.

258. ഞാൻ ചാണക്യൻ.

,, ചന്ദ്രഗുപ്തൻ തന്നെ എ-തു വരുത്തും ഏ-ന്റെ കൎമ്മം.

263. ഇക്കണ്ടവർ ആരും=ആരെങ്കിലും

264. ദ്വിരദവരരുധിരതരസേകശോണാഭയാ=[ദ്വിരദ(=ആന)+വര(=ശ്രേ
ഷ്ഠ)+രുധിരതര(=ഏറ്റം ചുകന്ന)+സേക(=തളിക്കപ്പെട്ട)+ശോ
ണ(=രക്ത)+ആഭയാ(=ശോഭകൊണ്ടു, പ്രകാശത്തോടുകൂടി)]
ആനത്തലവന്റെ ചോര പോലെ അധികം ചുവന്നിരി
ക്കുന്ന പ്രകാശത്തോടു കൂടി.

265. ശിശിരകരമഹിതകുലം=[ശിശിര (=ശെത്യ)+കര (=ചെയ്യുന്നു)+
മഹിത (=വലിയ)+കുലം (=കൂട്ടം)] ചന്ദ്രന്മാരുടെ വലിയ കൂട്ടം.

267. വിഗതഭയം=ഭയം കൂടാതെ || വിഗത=[വി (=ദൂരെ)+ഗത (=പോ
യ)] വിടപ്പെട്ട. [വ്യാ: 239. vii.]

268. വാക്കിനു=(അവന്റെ) വാക്കിനു || ഫലം=(അതിന്റെ) ഫലം.

272. പുരി സംസ്കൃ: സ:

275. തവ സംസ്കൃ: പു: പ്രതി: മ: ഏ: വ: ച:

276. രാജാജ്ഞയാ സംസ്കൃ: തൃ:

280. തടുത്തു ഏ-ന്റെ കൎമ്മം കളത്രത്തെയും, പ്രാണനേയും എന്നവ
തന്നെ.

281. നിൻ ആദേശരൂപം. || എന്നെ=എന്നാലെ (ഇ:) എ അവ്യ
യത്തിന്നു മാത്രപ്രയോഗം [വ്യാ: 239. vii.]

283. സത്യം=സത്യമായി. [വ്യാ: 239: vii.]

286. =നിന്റെ പണിയായുള്ള ഇതെല്ലാം നന്നല്ല || താവകം=
നിന്റെ.

288.സാമദാനാദി=സാമം, ദാനം, ഭേദം, ദണ്ഡം ഇങ്ങിനെയുള്ള
നാലുപായം; സാമം=ശാന്തത, ദാനം=ദാനംകൊടുക്ക || അവൻ
ആദേശരൂപം.


4*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/231&oldid=182080" എന്ന താളിൽനിന്ന് ശേഖരിച്ചത്