താൾ:CiXIV139.pdf/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxvi നാലാം പാദം.

151. കഴുവുമ്മൽ=കഴുവിന്മേൽ [വ്യാ: 268. iii.]

156. അഴകിനൊടു=ഭദ്രത്തോടു || പോതു=പൊഴുതു.

157. ഘാതകാൻ സംസ്കൃ: ദ്വി: ബ: വ:

158. പരിചിനൊടു=(ഇ:) ബന്ധപ്പാടോടു കൂടെ.

162. ശ്രേഷ്ഠി=(ഇ:) പ്രധാനി.

168. ശ്രേഷ്ഠി=കച്ചവടക്കാരൻ.

169. വിപ്രനെ ദ്വി: പ്രിയാപ്രിയാദി പ്രയോഗം. [വ്യാ: 159.]

173. എന്നും=ഒരിക്കലും.

174. നീളെ=എല്ലാടവും.

179. വന്നു പു: ക്രി:

180. ധനദാസൻ അങ്കിതനാമം.

188. അവൻ ചാണക്യൻ.

194. പലക=ഇരിപ്പാനുള്ള സാധനം.

195. അവൻ ചന്ദനദാസൻ

198. ഈ നിലത്തിരുന്നീടെന്നു=ഈ നിലത്തിൽ പോലും ഇരുന്നീടുക
എന്നു.

,, ആവോളം=ഇനിക്കാവോളം.

199. ഔചിത്യം എ-തു ഉചിതം എ-തിൽനിന്നു ജനിച്ച ഭാവനാമം.

202. കഷ്ടം മുതൽ ഇല്ല വരെ ചന്ദനദാസന്റെ അന്തരോക്തം ത
ന്നെ. || അവൻ ചന്ദനദാസൻ.

207-208.=നന്ദരാജാവിനെ കുറിച്ചുള്ള വിചാരത്താൽ ജനങ്ങളി
ൽ വല്ലവൎക്കും ദുഃഖം കാണ്മാനുണ്ടൊ?

221. അൎത്ഥാഗ്രഹം=ധനത്തിന്നു മോഹം.

225. ൨്വയം=ഞങ്ങൾ (സംസ്കൃ: പ്രതി: പു: ബ: വ:) (ഇ:)
ഏ: വചനത്തിന്നു പകരം ചന്ദനദാസൻ എ-ന്നു നില്ക്കുന്നു.
[വ്യാ: 271.]

230.=ഇഷ്ടം ഇല്ലായ്കയാൽ ചിലർ കളവുതന്നെ പറയും || കാണാ
യ്കയാൽ=കണ്ടു കൂടായ്കയാൽ, വൈരത്താൽ. [ക്രിയാനാമം. വ്യാ:
281, 283, 243. i.]

232. അതും=വഹ്നിയോടു തൃണപ്പിണക്കം || 232=അതുകൊണ്ടു ഞ
ങ്ങൾക്കൊന്നും വരുവാനില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/230&oldid=182079" എന്ന താളിൽനിന്ന് ശേഖരിച്ചത്