താൾ:CiXIV139.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം പാദം. xxv

112. അക്ഷരം=(ഇ:) വാക്കു.

117. S. അവൻ ആ: എഴുതിച്ചു

120. ശിക്ഷയിൽ എ-തു സപ്തമിപ്രകാരപ്രയോഗം [വ്യാ: 266.]

123. സവിനയമൊടു എ-തിൽ ഓടു എ-തു അനാവശ്യം; സവിനയം
=വിനയമൊടു.

124. =ഞാൻ ഇനി വേണ്ട്വതൊന്നു എന്തു? എന്നീ=എന്നിയെ.

125. വേണ്ട്വതും=വേണ്ടുവതും

126. മുദ്രയാമുദ്രിതം=മുദ്രകൊണ്ടു മുദ്രയിടപ്പെട്ടതു || മുദ്രയാ സംസ്കൃ: തൃ:

,, മുദ്രിതം സംസ്കൃ: ശബ്ദന്യൂനം, പത്രം എ-നോടു ചേരുന്നു.

128. ചാതുൎയ്യമോടു=(ഇ:) വേഗേന (തൃ: പ്രകാരപ്രയോഗം.)

129. ക്രൂരനായ്=ക്രൂരതനടിച്ചു || നീ പുനരാഖ്യ.

130. വിധൊ=നേരത്തിൽ (സംസ്കൃ: സ:)

131. കലിതമുദം=[കലിതം(=ചേരപ്പെട്ട, കിട്ടപ്പെട്ട)+മുദം (=സ
ന്തോഷം)=മോദംകൎലന്നു, ഇങ്ങിനെയുള്ള നപുംസകങ്ങ
ൾ സംസ്കൃതപ്രയോഗത്താൽ ക്രിയാവിശേഷണങ്ങളായി
നടന്നു വരുന്നു. [വ്യാ: 239. vii.]

,, കുലനിലം അതിങ്കന്നു=ആകുലനിലത്തിൽനിന്നു.

133. ആഭിമുഖ്യത്തോടു=(ഇ:) സന്തോഷത്തോടു [തൃ: പ്രകാരപ്ര
യോഗം.]

135. സേവിക്കയും=(അവനെ) സേവിക്കയും. S. സേവിക്ക ആ: വേണം.
(വ്യാ: 245.)

136-39.=യുദ്ധത്തിനായി സൈന്യങ്ങളോടു കൂടപോകുമ്പോൾ
ഈ എഴുത്തു വഴിയിൽവെച്ചു രാജാവിന്നു കൊടുത്താലും.
എന്നാൽ മനസ്സാലെ കൊടുക്കുന്നതു പോലെ അതിനെ
കൊടുത്തു കളയരുതു; നിന്നെ രാജാവു വളരെ ഹിംസിച്ചാൽ
മാത്രം എഴുത്തു രാജാവിന്നു കൊടുത്തു അതിന്റെ എല്ലാവി
വരവും രാജാവിനെ പറഞ്ഞറിയിച്ചു മലയകേതുവിനെ
ക്കൊണ്ടു രാക്ഷസനെ ഉപേക്ഷിപ്പിച്ചു ഇങ്ങോട്ടു പോ
ന്നു കളക.

136. പുത്രനായ്= പുത്രന്നായ് =പുത്രന്നു [വ്യാ: 269. iii.]

138. അറിയിച്ചു ക്രിയാന്യൂനം ഉപേക്ഷിപ്പിച്ചു എ-നാൽ പൂൎണ്ണം.

145. S. അവൻ ആ: വിളിച്ചു.

147. കാലപാശികൻ അങ്കിതനാമം.


4

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/229&oldid=182078" എന്ന താളിൽനിന്ന് ശേഖരിച്ചത്