താൾ:CiXIV139.pdf/227

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം പാദം. xxiii

9. നിപുണൻ അങ്കിതനാമം.

10. യമപടം ഏ-തു കാലചരിതപത്രികതന്നെ; ഈ പത്രികയിൽ
ജനങ്ങൾ ഓരോമാതിരി പാപം ചെയ്താൽ ഇന്നിന്ന നര
കങ്ങൾ ഇന്നിന്ന ജന്മത്തിൽ അനുഭവിക്കുമെന്നും ഓരോ
പാപങ്ങളാൽ ജനിക്കുന്ന മൃഗങ്ങളുടെ സ്വരൂപവും അവ
രുടെ കഷ്ടസ്ഥിതിയും ഇതെല്ലാം വരച്ചും അടയാളപ്പെടു
ത്തിയും ഇരിക്കും || എല്ലാം=വിദ്യകളെല്ലാം.

14. ഉടയ ഊനക്രിയ, അകാലശബ്ദന്യൂനം.

19. ഇഷ്ടം ഇല്ലായ്കക്കു=(അവരോടു) ഇഷ്ടം ഇല്ലായ്കക്കു || ചൊല്ലുവി
ധി അവർ ആദേശരൂപം.

25. നിൎമ്മരിയാദം=നിൎമ്മരിയാദമായി.

26. ദുൎമ്മതി ദുൎമ്മതിയായി.

32. നിയൊഗിച്ചവർകളെ=ഏല്പിച്ചിട്ടുള്ളവരെ.

33. അന്തരംഇല്ല=സംശയമില്ല.

35. കല്പിച്ചു=കല്പിച്ചതിനാൽ (കാരണപ്രയോഗം)

36. ശകടദാസനു ച: വി: || മായത്തിൽ=വ്യാജത്തിൽ.

40. പുഷ്പരചത്വരം അങ്കിതനാമം.

41. നിന്ദ=നമ്മെക്കുറിച്ചുള്ള നിന്ദ.

47. വരും, സംശയഭാവി. [വ്യാ: 277.]

48. =എപ്പൊഴും തന്നോടും (മറ്റും) || ചെന്നിരിപ്പു രണ്ടാം ഭാവി
നിത്യക്രിയ. [വ്യാ: 278.]

52. അവൻ ചാണക്യൻ.

56. ശിക്ഷയിൽ=(ഇ:) തെളിവായി.

58. കേടുതീൎത്തു=തട്ടു കേടുതീൎത്തു.

61. വിപ്രചൂഢാമണി=വിപ്രശ്രേഷ്ഠൻ.

64. തിറമോടു=ഉത്സാഹത്തോടു, വേഗത്തോടു || അവിടെ=ചെട്ടിയു
ടെ വീട്ടിൽ.

69. പോകാതെ നിഷേധവിധി, ഉ: പു:

72. വിലോചനാ-സംസ്കൃ: പ്ര: (സ്ത്രീ:)

80. ചരനിപുണകോക്തി=ചര+നിപുണക+ഉക്തി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/227&oldid=182076" എന്ന താളിൽനിന്ന് ശേഖരിച്ചത്