താൾ:CiXIV139.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം പാദത്തിലെ സൂചിതങ്ങൾ.

1-3=അല്ലയൊ ശുകതരുണി! ഞങ്ങൾ ആദരവോടു കൂടി നി
ന്റെ സുശീലഗുണഭാസുരമായും, മഹിതനായ ദോഹനമാ
യും, എല്ലാ ജനങ്ങൾ മോഹിക്കുന്നതായും, മധുര ഭാഷണ
മായും, മനസ്സിന്നു സന്തോഷം ജനിപ്പിക്കുന്നതായും, സ
ൎവ്വമോദാവഹമായും, സൎവ്വശോകാപഹമായുമുള്ള പലവ
റ്റെയും ചിത്രമായി കേട്ടുവെന്നാകിലും, ഇനിയും അനേകം
കേൾപ്പാനായി വളരെ ആഗ്രഹിക്കുന്നവരായ ഞങ്ങൾ
പല വഴിയിലായി വന്നു, ഇതിന്നായിട്ടെ, ഇതാ ഉണ്ടു.

1. സുശീല ഗുണ ഭാസുരം=[സു (=നല്ല)+ശീല (=സ്വഭാവ)+ഗു
ണ+ഭാസുരം(=പ്രകാശം)] നല്ല സ്വഭാവം കൊണ്ടു പ്രകാ
ശമുള്ളതു.

,, മഹിതനയ ദോഹനം=നല്ല നയത്തെ അറിയിക്കുന്നതു; ദൊഹ
നം എന്നുള്ളതിന്റെ അൎത്ഥത്തിന്നു നിഖണ്ഡുവിൽ നോക്ക.

2. ഹൃദയസുഖപൂരണം=മനോസുഖത്തെ പൂൎത്തിയാക്കുന്നതു ||

,, സൎവ്വമോദാവഹം=[സൎവ്വ+മോദം (=സന്തോഷം)+ആവഹം
(=വൎദ്ധനം)] സന്തോഷത്തെ ഒക്കയും കൊണ്ടുവരുന്നതു.
|| സൎവ്വശോകാപഹം=ദുഃഖത്തെ എല്ലാം കളയുന്നതു (ആപ
ഹം=കളയുന്നതു.)

4. ഇതിനു=ഈ കഥ കോക്കന്നതിനു || ഉപഭോജ്യതാം=ഭക്ഷി
ച്ചാലും (സംസ്കൃ: വിധി.)

5. കഥയ=പറഞ്ഞാലും, പറക (സംസ്കൃ: വിധി.)

7. വിധൊ വിധി എ-ന്റെ സംസ്കൃ: സ:

8. ഇന്നിവർ ഇല്ലാത്തവൎകൾ എന്നു=സ്നേഹം ഇല്ലാത്തവർ ഇന്നിവ
രെന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/226&oldid=182075" എന്ന താളിൽനിന്ന് ശേഖരിച്ചത്