താൾ:CiXIV139.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xx മൂന്നാം പാദം.

147. ദോഷത്തെ=(നമ്മുടെ) ദോഷത്തെ.

148. അതു=കൊന്നതു.

155. പശു =(ഇ:)ബലഹീനൻ.

156. വാട്ടം=(ഇ:) തളൎച്ച.

158. ചൊല്ലീടിനാൻ എ-ന്റെ S. 157ലുള്ള പൎവ്വതപുത്രൻ.

165. യുദ്ധോദ്യോഗം=യുദ്ധത്തിന്നുള്ള ഉത്സാഹം.

175. ദാരുവാൎമ്മാവു അങ്കിതനാമം.

177. വിശ്വൈക=(വിശ്വ+ഏക) വിശ്വത്തിൽ ഏകൻ || വിശ്വക
ൎമ്മാവു ദേവന്മാരിൽ ഒരുവൻ; ഇവൻ ശില്പപ്പണിയിൽ അ
തിനിപുണൻ തന്നെ; ബ്രഹ്മാവിൻകല്പനയാൽ രാക്ഷസ
ന്മാൎക്കിരിപ്പാനായി ലങ്ക നിൎമ്മിച്ചതും ഇവൻ തന്നെ.

178. രാജസം=രാജാവിനു പറ്റുന്ന, അതിശ്രേഷ്ഠമായുള്ള.

179. അവനൊത്തവർ=അവനു ഒത്തവർ

187. ഉചിതജ്ഞൻ=യോഗ്യമായിട്ടുള്ളതിനെ അറിയുന്നവൻ (ജ്ഞ=
അറിയുന്ന.) (ഇ:) അറിഞ്ഞാലും എ-ന്നു കൎമ്മാമായ്നില്ക്കുന്ന ദാരു
വൎമ്മാവും ഉചിതജ്ഞൻ എന്നു എ-തു സൂചിതവാക്യം [വ്യാ: 247.]

188. അതിൻ ആദേശരൂപം.

191. കൊണ്ടന്നു=കൊണ്ടുവന്നു.

194. മുമ്പിൽ താൻ പറഞ്ഞതിനു അതു പാതി രാജ്യം കൊടുക്കേണമെന്ന
ശപഥം തന്നെ.

197. S. അവൻ(വൈരോധകൻ) ആ: വാണീടിനാൻ.

205. കല്പിച്ചീടിനാർ=വിചാരിച്ചാർ.

207. വെൺകൊറ്റക്കുട=രാജാക്കന്മാൎക്കുള്ളകുട

210. =പാവകളെ തിരിപ്പാൻ എന്നു പറഞ്ഞുംകൊണ്ടു യന്ത്രതോ
രണത്തിന്നുള്ള കയറുകളെ വിടുവാനായി തരം നോക്കി
ക്കൊണ്ടിരുന്നു.

212. ചന്ദ്രലേഖ അങ്കിതനാമം (ആനയുടെ പേർ)

213. ചന്ദ്രലേഘാംബഷ്ഠൻ=ചന്ദ്രലേഖ എന്നു പേരായ ആനയുടെ
പാപ്പാൻ; ഇവന്റെ പേർ കൎബ്ബുരകൻ എന്നു തന്നെ.
അംബഷ്ടൻ=ആനക്കാരൻ.

216. ഗതിവേഗം=ആനയുടെ ഗതിവേഗം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/224&oldid=182073" എന്ന താളിൽനിന്ന് ശേഖരിച്ചത്