താൾ:CiXIV139.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം പാദം. xix

118. =ചാണക്യൻ തന്നെ പൎവ്വതരാജാവിനെ കൊന്നതു എന്നു
എല്ലാവരും പറയും.

121. ഭാഗധേയം=ഭാഗ്യം || ഭാഗുരായണൻ അങ്കിതനാമം.

123. നിശ്ശേഷ ഗുണ നിധി=[നിർ(=ഇല്ല)+ശേഷ(=ശിഷ്ട)+ഗുണ
+നിധി =കൂട്ടം)] ഗുണമെല്ലാം തികഞ്ഞിരിക്കുന്നവൻ.

124. ഇതുരണ്ടു വൈരോധകൻ, മലയകേതു ഇവരുടെ വസ്തുതകൾ.
ചന്ദ്രഗുപ്തനെ എന്ന ദ്വിതീയ പ്രിയാപ്രിയപ്രയോഗത്തിൽ
[വ്യാ: 259.] സ്നേഹം എന്ന നാമത്തെ ആശ്രയിച്ചു.

127. പാകത്തിൽനിന്നു=തക്ക അവസരത്തിനായിട്ടു കാത്തിരുന്നു.

131. =നിനെക്കുനേരെ ചെയ്യുന്ന അനേകം ചതികളെ നീ അറി
യുന്നില്ലയൊ?

132. രൂക്ഷരോഷകൻ=വളരെ കോപമുള്ളവൻ.

133. =നീ രോഷം കൊണ്ടു പലരോടും പറഞ്ഞാൽ.

134. കൎമ്മം=(ഇ:) വിധി.

137. ആൎക്കാനും വേണ്ടി=മറ്റൊരുത്തന്നു വേണ്ടി. || വന്നു=ഒരു ദിക്കി
ൽ വന്നു.

,, (എന്നു) താന്താൻ (ചാടും മുമ്പെ) കണ്ടുനില്ക്കേണം=അവനവൻ
മുമ്പിൽ കൂട്ടി വിചാരിക്കേണ്ടതു.

,, കണ്ടുനില്ക്കേണം=(വന്നു ചാടും മുമ്പെ) കണ്ടു നില്ക്കേണം.

138. =നീ നിന്റെ രാജ്യത്തിലേക്കു മടങ്ങിപ്പോയി ഇനി എന്തു
ചെയ്യേണമെന്നു ആലോചിക്ക.

140. പ്രേതകൃത്യങ്ങൾ=മരിച്ചാൽ ചെയ്യെണ്ടുന്ന കൎമ്മങ്ങൾ (ശേഷ
ക്രിയകൾ)

143. =അക്കാലം അവർ (ജനങ്ങൾ) പൎവ്വതകനെ കുലചെയ്യി
പ്പിച്ചതു ചാണക്യൻ (തന്നെ) എന്നുള്ളതു ഉൾക്കാമ്പിൽ
ശങ്കിച്ചു.

145. =അവൻ (ചാണക്യൻ) പിതാവിനെ കൊന്നതാണെങ്കിൽ
അവൻ അയാളുടെ പുത്രനെ അവിടെവെച്ചു കൊല്ലുന്ന
തായിരുന്നു. ||

,, അല്ലന്നുള്ള=ഉള്ളതു അല്ലെന്നു || എങ്കിൽ=അവനെ കൊന്ന
താണെങ്കിൽ. || താൻ ചാണക്യൻ.


3*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/223&oldid=182072" എന്ന താളിൽനിന്ന് ശേഖരിച്ചത്