താൾ:CiXIV139.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xviii മൂന്നാം പാദം.

66. വിഷകന്യകാ=മൌൎയ്യനെ കൊല്ലുവാനായി രാക്ഷസൻ (ച
തിവായി) മന്ത്രവാദത്താൽ വിഷമയമായിതീൎത്ത ഒരു സ്ത്രീ.

67. മന്ത്രിവീരൻ രാക്ഷസൻ.

71. മറച്ചാൻ ദ്വികൎമ്മക്രിയ. || നിശ്ചയമതി=വിശ്വാസയോഗ്യൻ.

74. ചന്ദ്രാഭിരാമമുഖി=[ചന്ദ്ര+അഭിരാമ(=മനോഹര)+മുഖി(=മുഖ
ത്തോടു കൂടിയവൾ)] ചന്ദ്രനെപ്പോലെ മനോഹരമാകുന്ന
മുഖത്തോടു കൂടിയവൾ.

78. കണ്ടിവാർ കുഴലി=[കണ്ടിവാർ(=മേഘവൎണ്ണമുള്ള)+കുഴലി(=ത
ലമുടിയുള്ളവൾ)] മേഘവൎണ്ണമുള്ള തലമുടിയോടു കൂടിയ
വൾ || തണ്ടലർ=കാമന്റെ (ഇ:) ഷ: ക്കു പകരം വന്ന ആ
ദേശരൂപം.

85. ഇന്നിതു എ-തിൽ ഇതു എ-തു (ഇ:) നിരൎത്ഥകം [വ്യാ: 274.]

87. ഇതുവഴി=ഈവഴി.

89. രാക്ഷസനു ച: വി:

91. പഞ്ചബാണാൎത്തി=കാമപരവശം; പഞ്ചബാണം താമര, അശോ
കപ്പുഷ്പം, മാപ്പൂ, കരിങ്കൂവളം, മുല്ലപ്പൂ, ഇവകൾ അഞ്ചും ത
ന്നെ || ചഞ്ചലമിഴി=കാമക്കണ്ണുള്ളവൾ.

94-96.=രാക്ഷസൻ പൎവ്വതകനെക്കൊന്നു എന്നു സൎവ്വരും നാ
ളെ പറയും എന്നൊരു ഭയത്താൽ, രാക്ഷസൻ തന്റെ ക
ളത്രത്തെ ചന്ദനദാസന്റെ വീട്ടിൽ പാൎപ്പിച്ചു || 96. ചന്ദന
ദാസൻ അങ്കിതനാമം (ഇതിനെക്കുറിച്ചു നാലാം പാദം 22-ാം
വൃത്തം മുതൽ നോക്ക.)

98. ശകടദാസൻ അങ്കിതനാമം (നാലാം പാദം 31-ാം വൃത്തം മുതൽ
നോക്ക).

101. ഉള്ളിൽ പുക്കാൽ=നുമ്മളുടെ മദ്ധ്യെ ഇരുന്നാൽ.

102 =അവൻ പേൗർജനങ്ങളെ ഒക്കയും തമ്മിൽ ഭേദിപ്പിക്കും.

104 -105. പൎവ്വത രാജാവിനെ കിടക്കുന്നതു കണ്ടു=കിടക്കുന്ന പൎവ്വത രാ
ജാവിനെ കണ്ടു.

108. മാനം=മാനമായി (ഇതു സംസ്കൃ: പ്രയോഗമാകുന്നു.)

112. ഘോഷവും കൊണ്ടു=വാക്കുനടന്നു, (പ്രസിദ്ധമായി).

116. തോന്നുന്നിതു നപും: പൂ: ക്രി:

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/222&oldid=182071" എന്ന താളിൽനിന്ന് ശേഖരിച്ചത്