താൾ:CiXIV139.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം പാദം. xvii

38. പാപമാനസൻ=പാപമാനസനായി (39ലുള്ള ഇട്ടു ഏ-ന്നു വി
ശേ:).

,, ബദരീഫലം=[ബദരീ(=ലന്ത)+ഫലം(=പഴം)] ലന്തപ്പഴം, ഇ
തു ലന്തക്കാർ പടിഞ്ഞാറെക്കരക്കു വന്നസമയത്തെ സ്ഥി
രപ്പെടുത്തുന്നു.

40. വഴിയിന്നു= വഴിയിൽ നിന്നു

47. അതിന്നു ചതു: വി: കാരണപ്രയോഗം [വ്യാ: 262.]

,, =തന്റെ ബന്ധുക്കളുടെ ബലം ക്ഷയിച്ചുപോയി എന്ന
ശങ്കകൊണ്ടു


51. പൎവ്വതേശൻ ആദേശരൂപം ഷ: ക്കു പകരം [വ്യാ: 77.]

54. രാക്ഷസാമാത്യനു ച: വി:

45. അതുകാലം [വ്യാ: 274.]

55. വല്ലഭമോടു=പ്രിയമോടു.

62. അവൻ ഇന്ദ്രശൎമ്മാവു || നിഗൂഢമായ് ഏ-തു ഇരുന്നു എ-ന്നു വി
ശേ: [വ്യാ: 284.]

63. മാന്ത്രികശ്രേഷ്ഠൻ ഏ-തു അവൻ ഏ-ന്നു വിശേ:

64. ആയതാവിലോചനാ=[ആയതാ( =ദീൎഘമുള്ള)+വിലോചനാ(ക
ണ്ണുള്ളവൾ)] ദീൎഘമുള്ള കണ്ണുള്ളവൾ.

65. ജാനകി=സീതാ || സീതയുടെ അഗ്നി പ്രവേശസംക്ഷെ
പം: (മഹാഭാരതത്തിൽനിന്നു)

"ആറേഴു ദിനം പിരിയാതെ നിന്നൊരുപോലെ
ഘോരമായ് പൊരുത-പോർ എങ്ങിനെ പറയുന്നു, ||
രാഘവൻ ബ്രഹ്മാസ്ത്രവും അയച്ചാനതുകൊണ്ടു
രാവണൻ മരിച്ചു വീണീടിനാൻ അവനിയിൽ. ||
ഈരേഴു പതിനാലു ലോകവും തെളിഞ്ഞിതു
ഘോരനാം-ദശമുഖൻ മരിച്ച-നിമിത്തമായി. ||
കൈതവം അറിയാത- ജാനകീയതു-നേരം
രാഘവ-നിയോഗത്താൽ അഗ്നിയിൽ മുഴുകിനാൾ. ||
(ആകുലം തീൎന്നു വന്നാർ അന്നേരം സുരന്മാരും.)
യോഷന്മാർ-മണിയായ-ജാനകീ-ദേവിക്കൊരു
ദോഷമില്ലെന്നു സൎവ്വ -ദേവതമാരും ചൊന്നാർ. ||
മൈക്കണ്ണി-തന്നെയുടൻ കൈക്കൊണ്ടു രാഘവനും
ആകാശമാൎഗ്ഗെ ശീഘ്രം പോയയോദ്ധ്യയും പുക്കാൻ." ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/221&oldid=182070" എന്ന താളിൽനിന്ന് ശേഖരിച്ചത്