താൾ:CiXIV139.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം പാദത്തിലെ സൂചിതങ്ങൾ.

1. പാൽഓലുംമൊഴി=[പാൽ+ഓലും (=ഒലിക്കും)+മൊഴി (=വാ
ക്കു) മധുരമുള്ള വാക്കിനെ പറയുന്ന. || ആളെ=അവളെ. ||
ഇതം തത്ഭവം=ഹിതം. || മാലോകർ=മഹാലോകർ.

6. =കഥയുടെ സംഗതികളിൽ വൈഷമ്യം ഉണ്ടാകയാൽ പറ
യുന്നതിലും പ്രയാസം ഉണ്ടു. || ഇതിന്മേൽ=ഇതിന്റെശേ
ഷം. || ഏടം=ഇടം=സമയം, സ്ഥലം.

7. എന്നാൽ=എന്നാലും.

8. നിരസന്മാർ=ഇഷ്ടമില്ലാത്തവർ.

5. സരസന്മാർ=[സ (=കൂടെ)+രസം (=ഇഷ്ടം)] ഇഷ്ടമുള്ളവർ.

10. ഇളക്കരുതു=(ഇ:) സംശയിക്കരുതു.

11. വനം ആശ്രി: പ്ര: സ്ഥലപ്രയോഗം. [വ്യാ: 256]

13. ഉത്തമമന്ത്രിമന്ത്രമണ്ഡപം=ഏതാനും ഒരു മന്ത്രശാല.

18.ദീനൻ (ഇ:) വിനയൻ.

24. സ്നേഹമൊ എ-തിൽ ഒ അവ്യയം തലവാചകപ്രയോഗം.
[വ്യാ: 305.]

24. =നുമ്മൾ തമ്മിലുള്ള സ്നേഹം ഇപ്പോൾ ഉണ്ടായതല്ല, പ
ക്ഷെ പലപ്പോഴും അത്യാശയാലും മറ്റും സ്നേഹം അല്പം
അല്പം ചിലപ്പോൾ വിട്ടുപോയിട്ടുണ്ടായിരിക്കാം.

26. സാക്ഷാൽ=(ഇ:) സ്വാഭാവികമായി.

28. പരിപാലിച്ചാലെ എ-തിൽ ഏ അവ്യയം ഘനപ്രയോഗം ത
ന്നെ. [വ്യാ: 304.]

32. മാനസത്തോടുകൂടി=(ഇ:) അറിവോടു കൂടി.

34. ഹസ്തിപൻ=[ഹസ്തി (=ആന)+പൻ(=പാലിക്കുന്നവൻ)]
ആനപ്പാപ്പാൻ.

35. പ്രയുക്തന്മാർ=കല്പിച്ചാക്കിയവർ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/220&oldid=182069" എന്ന താളിൽനിന്ന് ശേഖരിച്ചത്