താൾ:CiXIV139.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം പാദം. xv

233. പോം എ-ന്റെ S. നിങ്ങൾ (അസ്പഷ്ടം.)

640. ചണകാത്മജോക്തി=(ചണക+ആത്മജ+ഉക്തി) ചാണക്യ
ന്റെ വാക്കു.

244. ആമ്മാർ=ആകുംആർ. (ആകത്തക്കവണ്ണം, ആകുംപ്രകാരം.)

653. ചിക്കുന=(ചിക്കു+അനെ) ഉടനെ.

258. വീരമകുടമണി=[വീര (=ശ്രരന്മാരുടെ)+മകുട (=മുടികളിൽ കി
രീടങ്ങളിൽ)+മണി (=രത്നം, വിലയേറിയ കല്ലു.)]-ശൂരന്മാ
രിൽ ശൂരൻ.

270. ബദ്ധസന്നദ്ധൻ=ഒരുങ്ങിയവൻ.

271. നിവിരെ=(ഇ:) ഉറക്കെ.

272. അന്തരാളം=[അന്തരം (= ഉള്ളു)+ആളം (=കുഴി)] ഉള്ളു.

293. അളവു=(ഇ:) നേരത്തിൽ.

394. അന്തകാവാസം=മരണം.

295. തേരിന്നു= തേരിൽനിന്നു.

297. പാച്ചിൽ പിടിച്ചതു നേരത്തു= പാഞ്ഞു പൊയ്കുളയുന്ന നെരത്തിൽ.

306. അറ്ററ്റു=പാതിപ്പാതിയായ്.

312. കേട്ടു മണ്ടുന്നു=തോറ്റു മണ്ടുന്നു (സഹായത്തിന്നായി അപേ
ക്ഷിച്ചും കൊണ്ടു ഓടുന്നു).

315. അവനകം=അവന്റെ ഹൃദയം. [അവൻ, ആദേശരൂപം]

320. ഇരുന്ന=(ഇ:) ഭാവിച്ച.

323. കഴിക്കുന്നു=അവസാനിക്കുന്നു (വിട്ടുകളയുന്നു.)

336. ചാക്കു=ചാവിന്നു, മരണത്തിന്നു.

247. തപോവനം=തപസ്സു ചെയ്യാൻ തക്ക കാടു.

354. ഉൎവ്വരാദേവകുലോത്തമൻ=[ഉൎവ്വരാ(=ഭൂമി)+ദേവ(=സുരന്മാരുടെ)
+കുലോത്തമൻ(=കൂട്ടത്തിൽ, ഒന്നാമൻ) ബ്രാഹ്മണശ്രേ
ഷ്ഠൻ.

355. അല്ല എ-തിൽ പിന്നെ തന്നെ എ-തു അസ്പഷ്ടം.

359.നീതിബലം=(ഇ:) ഉപായശക്തി.

363. അതിനെളുതല്ല=അതിന്നു എളുതല്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/219&oldid=182068" എന്ന താളിൽനിന്ന് ശേഖരിച്ചത്