താൾ:CiXIV139.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xiv രണ്ടാം പാദം.

188. ജീവിതം=(ഇ:) സഹായപണം. || അവൻ=കാട്ടാളരാജാവു.

189. കാട്ടാളൻ=കാട്ടാളരാജാവു.

191. പാവനമാനസൻ എ-തു മൌൎയ്യൻ എ-ന്റെ വിശേഷണം. ||

,, പൈതൃകാൎത്ഥം=[പൈതൃകം (=പിതാവിനുള്ളതു)+അൎത്ഥം (=
വസ്തു-ദ്രവ്യം)] പിതാവിന്റെ ദ്രവ്യം.

194. കെപ്പോടു=(ഇ:)വേഗത്തൊടു.

196. സേവിച്ചു=ഒത്താശചെയ്തു.

197. മ്ലേഛ്ശകലേശ്വരൻ=കാട്ടാളരാജാവു. || വീരശിഖാമണി= [വീര (=
ശൂരന്മാരുടെ)+ശിഖ(=തലമുടി)+മണി(=അണിയുന്ന ര
ത്നം)] ശൂരന്മാരിൽ വെച്ചു ശൂരൻ. || മെ(സംസ്കൃ: ഷ:)=
എന്റെ-(ഇ:) ഇനിക്കു.

198. നാമാങ്കിതൻ=(നാമ+അങ്കിതൻ) നാമത്താൽ ഏണ്ണപ്പെട്ടവ
ൻ, അടയാളപ്പെട്ടവൻ.

199. കളഞ്ഞു എ-തു ഭൂതത്തിന്റെ തിട്ടഭാവിപ്രയോഗം. [വ്യാ:284.]

202. കമ്പമായീടാതെ=(ഇ:) പേടിയാതെ.

206. വമ്പരിൽ മുമ്പനായ്=വമ്പിതനും മുമ്പനും ആയ് || വൈരോധകൻ-
അങ്കിതം

210. ബലാബലം=ബലവും അബലവും (ഇതു ദ്വന്ദ സമാസം.)

212. പദം=(ഇ:) സ്ഥാനം.

214. പട എ-തു കൂടുന്നിതു എ-ന്നു S.

218. ശകന്മാർ=(Sanakra, Sacae, Scythians.)

216. പാരസികന്മാർ=പാൎസ്സിയാരാജ്യക്കാർ || യവനഗണങ്ങളും=(Bactrea)
ബക്ത്രിയാ രാജ്യത്തിൽവാണിരുന്ന (Seleuous) സെലൂകൻ
എന്നുള്ള (Greek) ഗ്രേക്കുകാരനായുള്ള രാജാവിന്റെ പട
കൾ.

226. =[ആഷാഢം=ചിങ്ങമാസം-കൃഷ്ണപക്ഷം=കറുത്തപക്ഷം-ഉസസ്സു
= പുലർകാലം] ചിങ്ങമാസം കറുത്തപക്ഷം പുലർകാലത്തു.
|| കജവാരം=ചൊവ്വാഴ്ച (കജവാരെ എ-തു സംസ്കൃ: സ:)

229. കാലദോഷം=വരുവാനുള്ള ആപത്തു, കഷ്ടകാലം.

231. നന്നല്ല=(ഉരിയാടുന്നതു) നന്നല്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/218&oldid=182067" എന്ന താളിൽനിന്ന് ശേഖരിച്ചത്