താൾ:CiXIV139.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം പാദം. xiii

132. ശ്രാവകെതേവ്യം=ശ്രാവക+ഇതി+ഏവം || ശ്രാവകൻ (=കേൾ
ക്കുന്നവൻ) ബുദ്ധമതത്തെ അനുസരിക്കുന്നവരിൽ ശിഷ്യ
ൻ || ക്ഷപണകൻ=ബുദ്ധമതത്തെ അനുസരിച്ച സന്യാസി.

133. =വഞ്ചനയുണ്ടെന്നു അല്പം പോലും സംശയം ജനങ്ങൾ
ക്കു ഇല്ലാതെ ഇരിപ്പാൻ തക്കവണ്ണം ചഞ്ചലം കൈവിടീ
പ്പിച്ചു പാൎത്തു. || ചഞ്ചലം എ-തു കൈവിടീപ്പിച്ചു എ-ന്റെ ക
ൎമ്മം || കൈവിടീപ്പിചു എ-തു ദ്വികൎമ്മ ക്രിയ.

137. ഭൂഭൃത്തു =[ഭൂ(=ഭൂമി)+ഭൃൽ (=വഹിക്ക, എടുക്ക)] രാജാവു.

140. ഉൾക്കാമ്പു=ആശ്രി: പ്ര: സ്ഥലപ്രയോഗം. [വ്യാ: 256.]

149. കേവലം എ-തു മതി എ-ന്റെ വിശേഷണം. [വ്യാ: 238. ix]

152. വിപ്രാഭിചാരാദികൾ=വിപ്രന്റെ ആഭിചാരാദികൾ (=മാരണ
കൎമ്മങ്ങൾ).

154. വിപ്രകോപാദികൾ എ-തു ഉരചെയ്താൻ എ-ന്നു കൎമ്മം || ഒക്കവെ
എ-തു ഉരചെയ്താൻ ഏ-ന്റെ വിശേ: [വ്യാ: 170. 239: iii. 280: 3.]

155. മാനസെ-സംസ്കൃ: സ:

158. അതിൽ=അന്തണരിൽ.

161. ഫലിപ്പിച്ചു=(ഇ:) വിശ്വസിപ്പിച്ചു.

162. ഇരുത്തിനാൻ=പാൎപ്പിച്ചാൻ. || അവൻ= ഇന്ദ്രശൎമ്മാവായ ക്ഷ
പണൻ.

163. പിടിപ്പിച്ചുതെ എ-തിൽ എ അവ്യയം തിട്ടപ്രയോഗം [വ്യാ: 304.]

165. തൽ- ജ്വരം= അവരുടെ പനി

166. സത്യമായ്=സത്യമായി എന്നു.

167. അവൻ-പുനരാഖ്യ || ബ്രഹ്മസ്വം=(ബ്രഹ്മ+സ്വം) ബ്രാഹ്മ
ണധനം.

176. ഇവൻ എ-തു ചന്ദ്രഗുപ്തൻ ഏ-നോടു അരസമാസമായി
ചേൎന്നതു.

181. അവൻ=ക്ഷപണകൻ. || അവനെ= ചന്ദ്രഗുപ്തനെ.

182. S. ക്ഷപണകൻ (അസ്പഷ്ടം), ആ: വന്നീടിനാൻ.

185. ക്ഷുദ്രപ്രയോഗങ്ങൾ=മാരണപ്രയോഗങ്ങൾ.

187. ശബരേശ്വരൻ=(ശബരൻ=കാട്ടാളൻ, ഈശ്വരൻ=നാഥൻ)

കാട്ടാളരാജാവു.
"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/217&oldid=182066" എന്ന താളിൽനിന്ന് ശേഖരിച്ചത്