താൾ:CiXIV139.pdf/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xii രണ്ടാം പാദം.

35. S. ആക്കീട്ടാകുന്നതു ആ: 36ലുള്ള ഒരു വൃഷലൻ || യോഗ്യൻ എ-തു
36ലുള്ള വൃഷലൻ ഏ-നോടു ചേരുന്നു.

36. കേട്ടിതു എ-ന്റെ S. ഞാൻ (അസ്പഷ്ടം.) || അതു പുനരാഖ്യ.

38.വൃഷലൻ അവൻ=ആവൃഷലൻ.

43. =വിപ്രജാതിസ്വഭാവം (കൊണ്ടു ആകുന്നതു); പൊയ്യല്ല.

45. ഇല്ലെങ്കിൽ=ഇല്ലെങ്കിലും.

53. തക്കമാത്രം=മാത്രം തന്നെ.

61. വഴിയിന്നു= വഴിയിൽനിന്നു.

69. പൊന്നിന്തളികകൾ എ-തിൽ ഇം സമാസപ്രത്യയം തന്നെ.
[വ്യാ: 213.]

,, കാവ്യാനുവാദകം കൊണ്ടു ഇവിടെ "പൊന്നിന്തളികകൾ" എന്നു
ള്ളതു കൂടാതെ, അതിനെ കാണിക്കുന്ന പ്രതിസംജ്ഞ "അവ"
എന്നുള്ളതും "വെച്ചിരിക്കുന്നു" എന്നുള്ള ക്രിയയ്ക്കു കൎമ്മമായ്വ
ന്നു; ഇങ്ങിനെയുള്ള പ്രയോഗത്തിന്നു "പുനർകൎമ്മം" എ
ന്നുള്ള പേർ പറയാം.

മാന്യങ്ങളായി=ബഹുമാനത്തിന്നായിട്ടുള്ളവ.

90. നാലുവേദങ്ങൾ=ഋക്കൂ, യജുസ്സു സാമം, അഥൎവ്വൻ. ||
ആറു ശാസ്ത്രങ്ങൾ ഇവ സാംഖ്യം, യോഗം, ന്യായം, വൈശേ
ഷികം, മീമാംസം, വേദാന്തം, എന്ന ഈ ആറു ശാസ്ത്ര
ങ്ങൾ തന്നെ.

96. S. കുടുമയും വസ്ത്രവും, ആ: അഴിഞ്ഞു.

99. കോപേന സംസ്കൃ: തൃ:

104. വാഴിച്ചു ഭൂതത്തിന്റെ നിശ്ചയഭാവിപ്രയോഗം [വ്യാ: 267.]
|| 104=ഞാൻ മറ്റൊരു ശൂദ്രനെ വാഴിച്ചു മാത്രമെ ചൂഡ
യെ (കുടുമ) കെട്ടുന്നുള്ളു -അതുവരെ കെട്ടുകയില്ല.

113. എന്തു പുനരാഖ്യ.

127. മുദ്ര=കൃഷ്ണാമൃഗത്തിന്റെ തോൽകൊണ്ടു സാധാരണയായി
സന്യാസികൾ ധരിച്ചുവരുന്ന പട്ട || പൊക്കണം=ഭിക്ഷു
ക്കൾ ധൎമ്മത്തെ മേടിപ്പാൻ ധരിച്ചു വരുന്ന ഒരു സഞ്ചി.

132. ജനങ്ങളെ എ-തു. 133ലുള്ള കൈവിടീപ്പിച്ചു എ-ന്റെ കൎമ്മം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/216&oldid=182065" എന്ന താളിൽനിന്ന് ശേഖരിച്ചത്