താൾ:CiXIV139.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം പാദത്തിലെ സൂചിതങ്ങൾ.

3.=അതു ഇനിക്കുള്ളിൽ ചൊല്ലാത്ത ഒരു ആനന്ദം ആകു
ന്നുവല്ലൊ || കേൾക്കുന്നനേരത്തു=(ഇനിക്കു) കേൾക്കുന്നനേ
രത്തു || എനിക്കുള്ളിൽ എ-തു ഒർ ആനന്ദം എ-ന്നു വിശേഷണം.
|| S. ഒർ ആനന്ദം ആ: ചൊല്ലാവതല്ല.

4. =മുന്നം ഉരചെയ്തതിന്നു മേൽപെട്ടു (മേലിൽ) അവൾ
ചൊല്ലീടിനാൾ.

5. മംഗലശീലൻ =മംഗലശീലനായി-(ഇവിടെ വിശേഷണത്തി
ന്നും വിശേഷ്യത്തിന്നും വിഭക്തി പൊരുത്തമുണ്ടു. ഇതു
സംസ്കൃ: പ്രയോഗത്തെ അനുസരിച്ചതു)

10. ഉത്തംസമെ, വിഭൊ, ഭാസുരകാന്തിജലധെ, ഭയാനിധെ, ഇവ സം
സ്കൃ: സംബോധനകൾ തന്നെ.

13. തടഞ്ഞു (ക്രിയാന്യൂനത്തിന്റെ കാരണപ്രയോഗം [വ്യാ:284])
=തടഞ്ഞതുകൊണ്ടു.

15. =എന്തു ലാഭം ഉണ്ടു.

19 ഒ അവ്യയം (ഇ:) തലവാചകപ്രയോഗം [വ്യാ: 305.]

22. ഒത്തരഥങ്ങളും = കൂടിയരഥങ്ങളും

24. =ശക്തി (ഉണ്ടെന്നു) ധരിക്ക നീ.

25.വിശേഷം =(ഇ:) വ്യത്യാസം.

26. തൂമയോടു ഏ-തു എന്തൊന്നു എ-ന്നു വിശേഷണം. [വ്യാ: 238. iii]

29. മതെ എ-തു മതി എ-ന്റെ സംബോധന.

30. ശങ്കാ =(ഇ:) സംശയം.

31. ചാണക്യൻ; 32ലുള്ള കൌടില്യൻ 33ലുള്ള വിഷ്ണുഗുപ്തൻ എന്ന അങ്കിത
നാമങ്ങൾ ചാണക്യനു ചേരുന്നവ.

34. നന്ദാഗ്രഭോജനം=നന്ദരാജാവു ബ്രാഹ്മണൎക്കു കൊടുക്കുന്ന
അധികം വിശേഷമായ ഭോജനം.


2*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/215&oldid=182064" എന്ന താളിൽനിന്ന് ശേഖരിച്ചത്