താൾ:CiXIV139.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

2 ഒന്നാം പാദം.

“എങ്കിലോ, ശുക-മുനി-മാലികെ! പറകെ ’ടൊ,
മംഗലനായ് ഉള്ളൊ-’രു-ചാണക്യൻ-തന്റെ കഥാ!” || 11 ||
എന്നതു കേട്ടു കിളി-‘പ്പൈതലും കനിവോടെ
വന്ദിച്ചു ഗണനാഥൻ-തന്നെയും വാണിയേയും || 12 ||
തന്നുടെ ഗുരുനാഥന്മാരെയും വന്ദിച്ച ’ഥ,
ധന്യ-ശീല ‘യാം-അവൾ മെല്ലവെ ചൊല്ലീടിനാൾ— || 13 ||
“ഇ- ‘ക്കഥാ-തന്നിൽ ഉള്ള-നീതികൾ കേൾക്കും-നേരം
ചൊൽ കൊണ്ട-നയജ്ഞന്മാർ ഏറ്റവും ആനന്ദിക്കും || 14 ||
ആദരവോടു പറഞ്ഞീടുവൻ, എങ്കിൽ, കഥാ;
മോദം ആൎന്നെ ’ല്ലാവരും കേട്ടുകൊൾകയും വേണം!” || 15 ||


എങ്കിലോ, മന്ദാകിനീ-തന്നുടെ തീരത്തിങ്കൽ
തുംഗമായൊ-’രു-പുരം പാടലീപുത്രം എന്നു || 16 ||
ചൊൽ ‘പ്പൊങ്ങും-നൃപതികൾക്കി ’രിപ്പാനായ് ഉണ്ടായി;
തൽ-പുരം പുഷ്പപുരം എന്നു ചൊല്ലുന്നു, ജനം. || 17 ||
ചെം-കതിരവൻ എന്ന-പോലെ അ-‘പ്പുരത്തിങ്കൽ
തിങ്കൾ-തൻ-കുല-ജാതൻ ആകിയ-നന്ദ-നൃപൻ || 18 ||
സങ്കട-ഹീനം അധിവസിച്ചു മഹീ-തലം
മംഗല-കീൎത്ത്യാ പരിപാലിച്ചു വാണീടിനാൻ; || 19 ||
സൎവ്വാൎത്ഥസിദ്ധി ‘യെന്നും ഉണ്ട ’വന്നൊ ’രു-നാമം;
സൎവ്വാൎത്ഥ-സിദ്ധി-പ്രദൻ എത്രയും മഹാവീരൻ. || 20 ||
രാക്ഷസൻ എന്നു പേർ ആയു ’ണ്ടവനൊ’രു-മന്ത്രി
രാക്ഷസൻ അല്ല മുറ്റും, രൂക്ഷത പെരുതെ ’ല്ലൊ?|| 21 ||
നന്ദനാം-മഹീ-പതി-തന്നുടെ പത്നികൾ-ആയ്
സുന്ദരാംഗികളായ-രണ്ടു-പേർ ഉണ്ടായ് വന്നു || 22 ||
പേർ അതിൽ ഒരുത്തിക്കു ചൊല്ലെ ’ഴും-സുനന്ദ ‘യെ(ന്നാ)
ന്നാ, ’രോമൽ-മറ്റേവൾക്കു പേർ-അതു മുരാ ’യെന്നും; || 23 ||
ഭദ്ര‘യാം-സുനന്ദ-താൻ-ക്ഷത്രിയ-പുത്രി-തന്നെ;
ശൂദ്ര-വംശത്തിൽ ഉള്ള-സുന്ദരി മുരാ ‘യെല്ലൊ? || 24 ||
നന്ദനന്മാർ ഉണ്ടായീല ’ന്നതു നിരൂപി(ച്ചാ)

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/22&oldid=181871" എന്ന താളിൽനിന്ന് ശേഖരിച്ചത്