താൾ:CiXIV139.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചാണക്യസൂത്രം.

ഒന്നാം പാദം.

പാൽ ഒത്ത-മൊഴി തൂകും-ശാരിക-‘ത്തുരുണി! നീ,
ചാല തന്നീടും-മധു സേവിച്ചാ’ലസ്യം തീൎത്തു, || 1 ||
മാൽ എത്തും-മനം-അതിൽ മോദത്തെ വളൎത്തുവാൻ
കാലത്തെ കളയാതെ ചൊല്ലു, നീ, വിശേഷങ്ങൾ! || 2 ||
ദൂരത്തുനിന്നു പറന്നി’ങ്ങു പോരുന്ന-നേരം
ചാരത്തു കണ്ട-വിശേഷങ്ങൾ, നീ പറ’യണം. || 3 ||
മോദത്തോടെ ’തു-നേരം നല്ല-പൈങ്കിളി-‘പ്പെണ്ണും
ഖേദത്തെ കളഞ്ഞു ചൊല്ലീടിനാൾ, തെളിവോടെ; || 4 ||
"ബുദ്ധി-സാമൎത്ഥ്യം ഇല്ല, ചൊല്ലുവാൻ ഇനിക്കേ’തും;
ബുദ്ധി‘യുണ്ടെ’ന്നാ’കിലെ വാക്കുകൾ ഫലിച്ചീടും. || 5 ||
ശക്തി‘യാകുന്നതെ’ല്ലാം ബുദ്ധി‘യെന്ന’റിഞ്ഞാലും;
ബുദ്ധി-താൻ ഒന്നു-തന്നെ സൎവ്വവും ജയിക്കുന്നു. || 6 ||
ബുദ്ധി‘യുള്ളവർകൾക്കു സാദ്ധ്യം അല്ലാതെ‘യൊന്നും
ഇ-ത്ത്രിലോകത്തിങ്കൽ ഇല്ലെ’ന്നു നിൎണ്ണയം അല്ലൊ? || 7 ||
ഉത്തമനായ് ഉള്ളോ-’രു-ചാണക്യ-മഹീ-സുരൻ
ബുദ്ധി‘യാകുന്ന-ശക്തി കൊണ്ടു ചെയ്ത-’വസ്ഥകൾ || 8 ||
ഓൎത്തു കാണും-പോൾ ചണകാത്മജ-പ്രയോഗങ്ങൾ
എത്രയും ചിത്രം അത്രെ'യെന്നതെ പറ‘യാവൂ’’. || 9 ||
ഇങ്ങിനെ കിളി-മകൾ ചൊന്നതു കേട്ട-നേരം
തിങ്ങിന-മോദത്തോടെ ചൊല്ലിനാർ, എല്ലാവരും; || 10 ||

1

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/21&oldid=181870" എന്ന താളിൽനിന്ന് ശേഖരിച്ചത്