താൾ:CiXIV139.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം പാദം. 3

ച്ചാ ’നന്ദം ഉണ്ടായി ’ലേ 'തും ഭൂപതി-തനിക്കു’ള്ളിൽ, || 25 ||
എന്തൊ’രു-കഴിവു’ള്ളു, സന്തതി ‘യുണ്ടാവാൻ എ(ന്ന)
ന്ന ’ന്തരാ വളൎന്നീടും-ചിന്തയോടി ’രിക്കും-പോൾ, || 26 ||
എത്രയും തപോ-ബലം ഉള്ളോ-’രു-മഹാമുനി
തത്ര വന്നിതു, നന്ദ-ഭ്ര-പതി-തന്നെ കാണ്മാൻ. || 27 ||
അൎക്കന്നു സമനായ-വിപ്രനെ കണ്ടു, നൃപൻ
അൎഘ്യ-പാദ്യാദികളെ ‘ക്കൊണ്ടു പൂജിച്ചീടിനാൻ. || 28 ||
മാമുനി-പാദം കഴുകിച്ച-നീർ കോരി തന്റെ
ഭാമിനിമാരെ തളിച്ചീടിനാൻ, ഭക്തിയോടെ. || 29 ||
അ-‘ന്നേരം ഒരു-തുള്ളി വെള്ളം പോയ് തെറിച്ചിതു;
കന്നൽ-നേർ-മിഴി മുരാ-തന്നുടെ ദേഹത്തിന്മേൽ; || 30 ||
ഒമ്പതു-തുള്ളി സുനന്ദാഖ്യ-തൻ-മേലും വീണു,
കമ്പിത- ശരീരയായ് വന്നിത ’ന്നേരം അവൾ. || 31 ||
ഭക്തി കൈക്കൊണ്ടു ധരിച്ചീടിനാൾ മുരാ-താനും;
ഭക്തി ‘യെന്നിയെ ധരിച്ചീടിനാൾ മറ്റേവളും. || 32 ||
ഭൂമി-പാലകൻ-തന്റെ ഭാൎയ്യമാരുടെ ഭാവം
മാമുനി കണ്ട’ങ്ങ ’റിഞ്ഞു, ’ള്ളത്തിൽ അതു-നേരം || 33 ||
ഭദ്ര‘യാം-മുരാ-തന്നിൽ എത്രയും മോദം പൂണ്ടാൻ;
ക്ഷുദ്രയാം-മറ്റേവളിൽ ക്രോധവും തേടീടിനാൻ. || 34 ||
പിന്നെ ആ-‘ത്തപോ-നിധി വന്ന-കാൎയ്യത്താൽ ഉടൻ
മന്നവൻ-തന്നെ ‘ക്കണ്ടു പറഞ്ഞു പോയീടിനാൻ. || 35 ||
അ-‘ക്കാലം തന്വംഗി‘യായു’ള്ളോ-’രു-മുരാ-തന്നിൽ
ഉൾക്കാമ്പിൽ തെളിവോടു ഗൎഭവും ഉണ്ടായ് വന്നു. || 36 ||
പത്തു-മാസവും തികഞ്ഞു ’ത്തമാംഗിയാം-അവൾ
ഉത്തമനായു ’ള്ളൊ-’രു-പുത്രനെ പെറ്റാൾ അല്ലൊ? || 37 ||
വീൎയ്യവാനായു ’ള്ളൊ-’രു-പുത്രനു, മഹീ-പതി
മൌൎയ്യൻ എന്നൊ ’രു-പേരും ഇട്ടിതു, സന്തോഷത്താൽ. || 38 ||
പുത്രനു വേണ്ടും-കൎമ്മം ഒക്കവെ കഴിച്ച ’വൻ,
ആസ്ത്ര-ശസ്ത്രാദികളും ആഭ്യസിപ്പിച്ചീടിനാൻ. || 39 ||
വീൎയ്യവും വിനയവും നയവും ഏറി വന്നു,

1*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/23&oldid=181872" എന്ന താളിൽനിന്ന് ശേഖരിച്ചത്