താൾ:CiXIV139.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം പാദം. ix

225 പഞ്ചാസ്യം ഇതു മഹാവിഗ്രഹം=ഈ പഞ്ചാസ്യത്തിന്റെ ആകാ
രം ഏറ്റവും വലിയതു.

225. എന്നും=എപ്പോഴെങ്കിലും.

228. മനോഹര-സംസ്കൃ; ഗുണവാചകം, കല്പിതം എന്നതിനോടു
ചേരുന്നു. [വ്യാ: 238 : iii ]

229. ദ്രാവ്യതാം- സംസ്കൃ: ഹെതുക്രിയ-കൎമ്മത്തിൽ വിധിപ്രയോ
ഗം ഏ: വ: പ്ര: പു: ||

230. ദ്രാവണം-സംസ്കൃ: ഭാവക്രിയാനാമം (ഹേതു ക്രിയയിൽനി
ന്നു ജനിച്ചതു.)

229-230.="ദ്രവിപ്പിക്കെണം" (=1. ഓടിപ്പിക്കണം 2. ഉരുക്കപ്പിക്ക
ണം) "എന്നു പറഞ്ഞിട്ടുണ്ടെങ്കിലും ദ്രവണം (=ഓടൽ) കേ
വലം വരേണ്ടതില്ല. ദ്രവിപ്പിക്കുന്നതിന്നു ഇതു യൊഗ്യമാ
യ്തു എന്നാൽ, ദ്രവിപ്പിക്കുക എന്നതിന്നു ഉരുക്കിപ്പിക്കുക എ
ന്നൎത്ഥമായി എടുക്കണം-അതുകൊണ്ടു ഇതു കേവലം, മെഴു
കുകൊണ്ടുണ്ടാക്കിയതു തന്നെ എന്നു നിശ്ചയം."

237. S. ശങ്ക ആ: മുഴുത്തു. || ശങ്കാമുഴുത്തു എ-തു ഉപവാക്യം ഇരുന്നാൻ
എ-ന്റെ വിശേഷണം. വ്യാ: 242. 243: ii. 244. || S. അവൻ
ആ: ഇരുന്നാൻ.

238. നന്ദനന്മാൎക്കു=മൌൎയ്യനന്ദനന്മാൎക്കു.

239. ൟവണ്ണം ഉള്ള വസ്തു എന്നുവെച്ചാൽ സിംഹത്തെ വിടുവിക്കൽ-
|| കേവലം എ-തു ഉണ്ടു എ-ന്റെ വിശേഷണം വ്യാ: 239:
vii. (ആ വകയായിട്ടു അസ്പഷ്ടം.)

241, വിശ്വാസം വരായെല്ലൊ=അവനിൽ നമുക്കു വിശ്വാസംവരാ
യെല്ലൊ.

242. പോയാലും എ-തിൽ ഉം എ-തു (ഇ:) അനുവാദകപ്രയോഗ
ത്തിൽ അല്ല-തുടൎച്ചപ്രയോഗത്തിൽ വന്നതു തന്നെ [വ്യാ:
308.]

243. രണ്ടെന്നു-നാം വെറെ അവൻ വെറെ എന്നുള്ള ഭാവത്തോ
ടു. ഈടിലും ഏ-തിൽ ഉള്ള ഉം അവ്യയത്തിന്നു തുടൎച്ചപ്ര
യോഗം.

247. അതിങ്കലേക്കു-ച: വി:, കാരണപ്രയോഗം. [വ്യാ: 262]


2

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/213&oldid=182062" എന്ന താളിൽനിന്ന് ശേഖരിച്ചത്