താൾ:CiXIV139.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം പാദം. vii

135. =(ഞങ്ങൾ) മൌൎയ്യനോടേല്ക്കും-നേരം || (അവൻ നമ്മെ)
ആകവെ നശിപ്പിക്കും.

136. =പട ചെയ്യേണമെങ്കിൽ ആ പടക്കു ഒരു ഭാഗത്തു രണ്ടു
മൂന്നു അമാത്യരും ഭൂമിപാലന്മാരും മാത്രമെയുള്ളു എന്നു വ
രും-മറ്റെ ഭാഗത്തു മൌൎയ്യനോടു ജനമെല്ലാം ചേരും.

137. =അതു തിണ്ണമായ് വേണം ഇനി ഏതും വൈകരുതു.

148. S. അവർ ആ: അടച്ചിതു.

151. ഗുഹോദരം (ആശ്രി: പ്ര: സ്ഥലപ്രയോഗം.)=ഗുഹ+ഉദരം.

152. എന്തതെന്നുരചയ്യാം. ഇതു ഗ്രന്ഥകൎത്താവിന്റെ ഉപവാക്കു.

154. S. ദീപങ്ങൾ ആ: കത്തീടുന്നു (കൎമ്മത്തിൽ പ്രയോഗം) || അത്യന്തം
എരിഞ്ഞു=നന്നെ പ്രകാശിച്ചു.

156. =അവൎക്കുള്ള സങ്കടം എങ്ങിനെ പറയുന്നു.

157. ചെയ്തു എന്നതു തഴുകയും ഏ-ന്റെ ശേഷം അസ്പഷ്ടം എ
ന്നറിക.

160. =വല്ല നല്ല പ്രവൃത്തി ചെയ്യുന്നതിനാൽ മാത്രം ദിവസം
കഴിച്ചു; നമുക്കുള്ളതു ഒഴികെ മറെറാന്നും ആഗ്രഹിച്ചിട്ടില്ല.

161 - 162. =ഈ മണ്ഢപം ഭൂമിയിൽ കഴിച്ചതും നിത്യം ആയതിൽ
ആലോചനസഭകൂടുന്നതും ദൂതൻ വന്നു പറയുന്നതും ഇ
തെല്ലാം നശിപ്പിപ്പാനായിട്ടുള്ള ഉപായം തന്നെ എന്നു നാം
ഓൎത്തിട്ടില്ലല്ലൊ?

163. ഇഷ്ടം=സ്നേഹം. || 163=നിരൂപിച്ചാൽ വിധിയുടെ കല്പിതം
നീക്കീടാമൊ?

166. =ഞങ്ങൾ നിരൂപിച്ചാൽ ഒന്നുമെ ആവതല്ലാതെയുള്ളതും
ദുൎന്നയം ഏറും അവർ ചെയ്തതും ആയുള്ള ഈ സങ്കട
ത്തിൽ || ഇതിൽ ഉള്ള ചെയ്ത എന്ന രണ്ടു ശബ്ദന്യൂനങ്ങൾ
സങ്കടം എന്ന ഒരേ നാമത്തിന്നു വിശേഷണം (ഇതു
ദുൎല്ലഭം)

170. ദൈവത്തിൻ വിലാസത്താൽ=ദൈവ ചിന്തനത്താൽ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/211&oldid=182060" എന്ന താളിൽനിന്ന് ശേഖരിച്ചത്