താൾ:CiXIV139.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

vi ഒന്നാം പാദം.

78. S. ഇവൻ ആ: 79ലുള്ള ഉണ്ടാക്കും; അന്തരം ആശ്രി: പ്ര:=അ
ന്തരത്തിൽ.

84. കുറ്റം ക്രടാതെ=കുറവുകൂടാതെ.

85-86=ഇപ്പോൾ ഒരുപോലെ തരുന്നതിനെ വാങ്ങിക്കൊൾ
വിൻ, പിന്നെ ഭേദം വരുത്തേണ്ടതായാൽ ഈശ്വരപരീ
ക്ഷ ചെയ്തു ആ പരീക്ഷപ്രകാരം ഓരോരുത്തന്നു പ്രത്യേ
കമായ് കിട്ടും, അപ്പോൾ കിട്ടുന്നതിനാൽ നിങ്ങൾ തൃപ്തിപ്പെ
ട്ടിരിക്കവേണ്ടതു.

95. എന്നും=ഒരിക്കലും.

102. എത്രയും കഷ്ടം അതു എ-തു എന്നു എ-ന്റെ കൎമ്മം. || അതിനയ
ത്തോടെ എ-തു ഉരചെയ്താൻ എ-ന്നു വിശേഷണം.

103. കണ്ടു എ-ന്നു ഇവിടെ കാലപ്രയോഗമുണ്ടു. || അന്ധകാരം=
(ഇ:) ആപത്തുകൾ.

112. നിശ്ചയത്തിങ്കൽ (ഇ:) നിമിത്തപ്രയോഗം.

115. നാടതു=ആ നാടു.

116. മൊൎയ്യനു ചതു: വിഭ:

118. ഉള്ളതിൽ എന്നതു പുത്രന്മാരിൽ എ-നോടു വിഭക്തി പൊരു
ത്തം കൊണ്ടു ചേരുന്നു.

119. ഗുണോൽകൎഷം=ഗുണ+ഉൽകൎഷം(=അധികത, ശ്രേഷ്ഠത.)

120. =അവർ നാട്ടിലുള്ള ജനങ്ങളെ തങ്ങളുടെ സ്വാധീനത്തി
ൽ ആക്കി മിക്ക രാജ്യങ്ങളേയും തങ്ങളുടെ കൈവശത്തിൽ
ആക്കി തീൎത്തു.

129. ഉപമ || ഇതിൽ ജാരൻ, വാരനാരി എന്നവ ഉപമേയങ്ങൾ
മൊൎയ്യൻ, ഭൂമി എന്നവ ഉപമിതങ്ങൾ ഉപമേയോപമ അവി
ശ്വാസവും, നാണക്കേടും ഇരുകക്ഷിയിൽ ഉണ്ടാകുന്നുതു.

132. സൂചിപ്പിച്ചതുനേരം=സൂചിപ്പിച്ച അന്നേരം.

133. അവനു-ചതു: വിഭ:

134. നിൎണ്ണയം സംസ്കൃ: നപും: ഗു: വാചകം (ക്രി. വിശേ: പ്ര
യോഗം)

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/210&oldid=182059" എന്ന താളിൽനിന്ന് ശേഖരിച്ചത്