താൾ:CiXIV139.pdf/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

iv ഒന്നാം പാദം.

13. S. 12ലുള്ള കിളിപ്പൈതൽ, അവർ എന്നീരണ്ടും; ആ: ചൊല്ലീടി
നാൾ. || മെല്ലവെ=മെല്ല+എ; മെല്ല ഭാവരൂപം (പ്രകാരപ്രയോ
ഗം.) എ അവ്യയത്തിന്നു ക്രിയാ വിശേഷണീകരണശക്തി
യുണ്ടു.

15. =എങ്കിൽ കഥയെ ആദരവോടു പറഞ്ഞീടുവൻ || എങ്കിൽ
എൻ ധാതുവിന്റെ സംഭാവന.

16. മന്ദാമിനി=ഗംഗാനദി.

17. ഇരിപ്പാൻ ഭാവിക്രിയാന്യൂനത്തിന്റെ ഫലപ്രയോഗം ||
S. ജനം ആ: ചൊല്ലുന്നു.

18. തിങ്കൾ തൻ കുല ജാതൻ=ചന്ദ്രവംശത്തവൻ.

19. മംഗലകീൎത്ത്യം സംസ്കൃ: തൃതീയ.

20. അവൻ എന്ന ആഖ്യയും സംബന്ധക്രിയയും രണ്ടും അ
സ്പഷ്ടം || നാമം=(ഇ:) നാമധേയം; രാജാവിന്റെ സ്വന്ത
പേർ 22ലുള്ള നന്ദൻ തന്നെ || സൎവ്വാൎത്ഥസിദ്ധിപ്രദൻ=(സൎവ്വ+
അൎത്ഥ+സിദ്ധി+പ്രദൻ) ചോദിച്ചതെല്ലാം കൊടുക്കുന്ന
വൻ.

21. S. അവൻ അസ്പഷ്ടം || രാക്ഷസൻ അങ്കിതനാമം || മുറ്റും എ-
ന്റെ ശേഷം എങ്കിലും എ-തു അസ്പഷ്ടം || രൂക്ഷത=(ഇ:)
കപടമില്ലായ്മ.

24. സുനന്ദ, മുരം അങ്കിതനാമങ്ങൾ.

26. അന്തരാ സംസ്കൃ: അവ്യയം (ഇ:)=മനസ്സിൽ.

32. എന്നിയെ തത്ഭവം=അന്യെ (=കൂടാതെ) സംസ്കൃ: അവ്യയം;
ഇതു എന്നി എന്നും കാണും.

34. ക്രോധവും തേടീടിനാൻ=ക്രോധം കാണിച്ചു.

38. ഇട്ടിതു നപും: പു. ക്രിയ. (പൊരുത്തം വിട്ടുപോയി).

39. കഴിച്ചവനായ് വന്നു;

40. അവനു ചതുൎത്ഥി.

44. പ്രസവിച്ചിതു നപു: പു: ക്രി: (പൊരുത്തം വിട്ടുപോയി)

45. തിണ്ണം=(ഇ:) ഉറക്കെ. || അശരീരിവാക്കു . . . . ഇത്യാദി=ദൈ
വനിയോഗത്താൽ ഒരു വാക്കു കേട്ടതല്ലാതെ ആരയും ക
ണ്ടിട്ടില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/208&oldid=182057" എന്ന താളിൽനിന്ന് ശേഖരിച്ചത്