താൾ:CiXIV139.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

182 എട്ടാം പാദം.

സൎവ്വദാ തവ മതത്തിന്നു തക്ക-വണ്ണം ആം" || 207 ||
ഉത്തമനായ-മന്ത്രി-സത്തമൻ അതു കേട്ടി (ട്ടു)
ട്ടു’ത്തരം നൃപതിയോടി’ങ്ങിനെ ചൊല്ലീടിനാൻ:- || 208 ||
"പൎവ്വത-പുത്രനായ-മലയകേതുവിനെ
സൎവ്വദാ നന്നായ് രക്ഷിച്ചീടുക വേണം അല്ലെ? || 209 ||
ആശ്രയം അവനായി കഴിഞ്ഞു മുന്നം എന്നാൽ
ആശ്രയ-ഭൂതൻ-തന്നെ സമ്മാനിച്ച’യക്കെ’ണം." || 210 ||
മൌൎയ്യനും അതു കേട്ടിട്ടാ’ൎയ്യന്റെ മുഖം നോക്കി.
"കാൎയ്യം ആകുന്നതെ"ന്നു പറഞ്ഞു, ചാണക്യനും. || 211 ||
ബന്ധവും അഴിച്ചു വിട്ട’ന്നേരം പൎവ്വതക-
-നന്ദനൻ-തനിക്കു’ള്ള-പടയും ഭാണ്ഡാരവും || 212 ||
പ്രാണനും നഗരവും ഒക്കവെ കൊടുത്ത’ഥ
മാനവ-വീരൻ മാനിച്ച’യച്ചാൻ, അതു-കാലം. || 213 ||
ആൎയ്യന്മാരുടെ മനം തെളിഞ്ഞു പുനർ അഥ
മൌൎയ്യനാം-മഹീപതി ചന്ദനദാസൻ-തന്നെ || 214 ||
തന്ന-’രികത്തു വിളിച്ചാ’ദരപൂൎവ്വം പിന്നെ
മന്നവൻ സൎവ്വ-നഗര-ശ്രേഷ്ഠ്യം കൊടുത്തു’ടൻ || 215 ||
മുന്നം താൻ അടക്കിയ-ഭണ്ഡാരങ്ങളും എല്ലാം
ഏണ്ണം ഓരോന്നെകൊടുത്തീടിനാൻ, സന്തോഷത്താൽ. || 216 ||
ബന്ധിച്ച-ജനങ്ങളെ‘യൊക്കവെ അഴിച്ചു വി (ട്ടാ)
ട്ടാ’മോദത്തോടെ പാൎപ്പിച്ചീടിനാൻ, അവരെയും. || 217 ||
ചന്ദ്രഗുപ്തന്റെ ഗുണ-വൈഭവങ്ങളേ‘ക്കൊണ്ടു
സന്തതം മന്ത്രിക്കു’ള്ളിൽ സ്നേഹവും വളൎന്നുതെ. || 218 ||
ചാണക്യൻ-താൻ ചെയ്തൊ-’രു-ഘോരമാം-പ്രതിജ്ഞയാ
മാനത്താൽ ബന്ധിച്ചു കേട്ടീടിനാൻ, കുഡുംബയും || 219 ||
എത്രയും നിരാശൻ എന്നാ’കിലും ചാണക്യനു
വിത്തവും അനവധി നൽകിനാൻ, ചന്ദ്രഗുപ്തൻ. || 220 ||
"ഭൂമി-നായക-കുല-മൌലി-നായക-‘ക്കല്ലെ!
ഭൂമിയെ പാലിച്ചു നീ ജീവിക്ക, ചിര-കാലം. || 221 ||
ആശിയും പലതരം ഇങ്ങിനെ ചൊല്ലി‘ച്ചൊല്ലി

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/202&oldid=182051" എന്ന താളിൽനിന്ന് ശേഖരിച്ചത്