താൾ:CiXIV139.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം പാദം. 181

"സാക്ഷാൽ ഞാൻ അതിന്ന’ധികാരി‘യല്ല’റിഞ്ഞാലും. || 192 ||
യോഗ്യനായു’ള്ള-ഭവാൻ എടുത്ത-ശസ്ത്രം ഇ-‘പ്പോൾ
ഭാഗ്യ-ഹീനന്മാൎക്കെ’ടുത്തീടുക‘യരുതെ’ല്ലൊ? || 193 ||
അത്രയും വേണ്ടീ’ലി’നി മോഹം ഇല്ല,’തിനേ’തും;
മിത്രത്തെ വധത്തിങ്കൽനിന്നു രക്ഷിച്ചിടേ’ണം" || 194 ||
വിഷ്ണുഗുപ്തന്നും അതു കേട്ടുരചെയ്തീടിനാൻ
ഉഷ്ണിച്ചു മന്ത്രി-കുല-ശ്രേഷ്ഠനോടെ"ന്നാൽ, ഇ-‘പ്പോൾ || 195 ||
ചന്ദ്രഗുപ്തന്റെ മന്ത്രി‘യാക‘യില്ലെ’ന്നു’ണ്ടെ’ങ്കിൽ
ചന്ദനദാസൻ-തന്നെ കൊല്ലുകെ‘യുള്ളു. നൂനം." || 196 ||
മന്ത്രിയും അതു കേട്ട വിപ്രനോടു’രചെയ്താൻ:-
"ബന്ധു-സ്നേഹത്തെ‘ക്കാൾ ഇല്ല’പ്പുറം ഇനി‘യേതും; || 197 ||
കാൎയ്യത്തെ സാധിപ്പിച്ചീടുന്നതു ബന്ധു-സ്നേഹം;
വീൎയ്യത്തിന്നി’താ നമസ്കാരം എന്നതെ വേണ്ടു!" - || 198 ||
എന്ന’രുൾചെയ്തു ശസ്ത്രം വാങ്ങിനാൻ, അമാത്യനും.
അ-‘ന്നേരം വിഷ്ണുഗുപ്തൻ ഏറ്റവും മോദത്തോടെ || 199 ||
മൌൎയ്യനോടു’രചെയ്താൻ:- "രാക്ഷസൻ ഇ-‘പ്പോൾ തവ
കാൎയ്യ-സാധക-കരനായിതെ’ന്ന’റിഞ്ഞാലും. || 200 ||
എന്നുടെ ബുദ്ധി-വിലാസങ്ങളും, പിന്നെ തവ
(മന്നവ!) വിചിത്രമാം-ഭാഗ്യത്തിൻ-വിലാസവും, || 201 ||
രാക്ഷസാമാത്യൻ-തന്റെ നീതിയും, ഇവ മൂന്നും
ഇ-ക്ഷിതി-തലത്തിങ്കൽ ഒന്നായി കളിക്കും-പോൾ || 202 ||
ദേവകൾ പോലും എതിർ ഇല്ലെ’ന്നു വരും; ഇ-‘പ്പോൾ
കേവലം നൃപനായി വാഴ്ക നീ, മഹാമതെ!" || 203 ||
മൌൎയ്യനും അതു കേട്ടു മോദം പൂണ്ടു’രചെയ്താൻ:-
"ആൎയ്യന്മാരുടെ ബലം കേവലം മമ ബലം." || 204 ||
സന്തോഷിച്ചെ’ല്ലാവരും പിന്നെ‘പ്പോയി പുരം പുക്കു,
സന്തതം സമ്മാനിച്ചു മന്ത്രിയെ, നൃപൻ-താനും. || 205 ||
മൌൎയ്യനും അതു-കാലം കൌടില്യൻ പറകയാൽ
ആൎയ്യനാം-അമാത്യനോടി’ങ്ങിനെ ചൊല്ലീടിനാൻ:- || 206 ||
"പൎവ്വത-പുത്രൻ-തന്നെ ബന്ധിച്ചു കിടക്കുന്നു;

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/201&oldid=182050" എന്ന താളിൽനിന്ന് ശേഖരിച്ചത്