താൾ:CiXIV139.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

180 എട്ടാം പാദം.

"ചണ്ഡാല-സ്പൎശംകൊണ്ടുഭൂഷിതൻ, അഹംഇ-‘പ്പോൾ; || 177 ||
എന്നതുകൊണ്ടു തൊട്ടു-പോക’രുതെ’ന്നെ, നിങ്ങൾ."
എന്നു’രചെയ്തു, വാങ്ങി നിന്നിതു, മന്ത്രീന്ദ്രനും. || 178 ||
കൌടില്യൻ അതുകേട്ടു മന്ദ-ഹാസവും പൂണ്ടു
കേടു തീൎത്തേവം മന്ത്രി-രാക്ഷസനോടു ചൊന്നാൻ: || 179 ||
"ചണ്ഡാലന്മാർ അല്ലി,’വർ ചണ്ഡാലാകൃതി‘യത്രെ.
കണ്ട’റിവതിന’വകാശം ഉണ്ടി’വർകളെ; || 180 ||
പണ്ടി’വർ തവ ഭൃത്യന്മാർ ഏവം ധരിച്ചാലും.
ദണ്ഡാധികാരി‘യാകും-സിദ്ധാൎത്ഥൻ-ഇവൻ അല്ലൊ? || 181 ||
വ്യാജേന ശകടനെ‘ക്കൊണ്ടൊ’രു-ലേഖ പണ്ടു
രാജ-പുരുഷൻ എഴുതിച്ചതും, ഇവൻ അല്ലൊ? || 182 ||
അന്യനെ അറിഞ്ഞതി’ല്ലെ, ഭവാൻ മഹാമതെ?
ധന്യനാകുന്ന-സമുദ്ധാൎത്ഥകൻ, അറിഞ്ഞാലും! || 183 ||
വ്യാജങ്ങൾ ഭവാനോടു സന്ധി ചെയ്വതിന്ന’ത്രെ
ആചരിച്ചിതു, ഞങ്ങൾ സാംപ്രതം മഹാമതെ! || 184 ||
കിഞ്ചന പോലും ഭവാനോടെ’രു-വിദ്വേഷത്താൽ
അഞ്ചിത-മതെ! ഞങ്ങൾ ചെയ്തത’ല്ല’റിഞ്ഞാലും || 185 ||
ലേഖയും ഭദ്രഭടാദികളും സിദ്ധാൎത്ഥനും
ഭദ്രമായ് ഭവാൻ കൊണ്ട-ഭൂഷണ-ത്രയം- അതും, || 186 ||
മിത്രമായ’രികത്തു വന്നൊ-’രു-ക്ഷപണനും,
ഇന്നും ആ-ജീൎണ്ണോദ്യാനെ വന്നൊ-’രു-പുരുഷനും || 187 ||
ചന്ദനദാസൻ-തന്നെ ദണ്ഡിപ്പിച്ചതും എല്ലാം
ചന്ദ്രഗുപ്തനോടിണക്കീടുവാൻ ഭവാനെ, ഞാൻ || 188 ||
ചെയ്ത-കൎമ്മങ്ങൾ എന്നു കേവലം അറിഞ്ഞാലും;
എന്നതു ഭവാൻ ഉള്ളിൽ ക്ഷമിച്ചു-കൊള്ളേ’ണമെ. || 189 ||
ചന്ദനദാസൻ-തന്റെ ജീവിതം വേണം എങ്കിൽ,
ചന്ദ്രഗുപ്തന്റെ മന്ത്രിയാകയും വേണം, അല്ലൊ? || 190 ||
ഞാൻ അധികാര-സ്ഥാനം എടുത്ത-ശസ്ത്രം ഭവാൻ
മാനം ഉൾകൊണ്ടു ധരിച്ചീടുക. നായാംബുധെ!" || 191 ||
രാക്ഷസൻ അതു കേട്ടു വിപ്രനോടു’രചെയ്താൻ:-

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/200&oldid=182049" എന്ന താളിൽനിന്ന് ശേഖരിച്ചത്