താൾ:CiXIV139.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം പാദം. 179

ഭൂമിയിൽ ഇരുന്നു’ള്ള-ബന്ധു-നാശവും കണ്ടു || 162 ||
ശത്രുക്കൾ ചെയ്യും- പരാഭവങ്ങൾക്കെ’ല്ലാം ഒരു-
-പാത്രമായ് പിടിയാതെ നാണം ഇല്ലാതൊ-’ർ-എന്റെ || 163 ||
കണ്ഠത്തിൽ വധ-മാലാ ബന്ധിച്ചു, മടിയാതെ,
ചണ്ഡാലന്മാരെ! നിങ്ങൾ കൊല്ലുവിൻ, വൈകീടാതെ." || 164 ||
ചന്ദനദാസൻ-താനും ഖിന്നനായ’തു-നേരം
മന്ദമായ് മന്ത്രി-കൂല-വീരനോടു’രചെയ്താൻ:- || 165 ||
"എന്തിനു തുടങ്ങുന്നു, ചിന്ത ചെയ്യാതെ, ഭവാൻ?
ബന്ധു-കാൎയ്യത്തിൽ-ഫലം നിഷ്ഫലം ആക്കീടാതെ. || 166 ||
മിത്രത്തെ ചൊല്ലി മരിച്ചീടുകിൽ, ഇതിനി’പ്പോൾ
ചിത്രമാം-ദൈവ-പദം പ്രാപിക്കാം’, അല്ലൊ, സഖെ?" || 167 ||
കണ്ണു-നീർ വാൎത്തു പറഞ്ഞീടിനാൻ, അമാത്യനും:-
"നന്നു നന്നെ’ടൊ! തവ ബന്ധു‘വല്ലയൊ, ഞാനും? || 168 ||
നീ ചെയ്ത-ബന്ധുത്വത്തിന്നേ’കദേശത്തെ ചെയ്വാൻ
നീച-മാനസനായൊ-’ർ- ഇനിക്കാ’ക‘യെന്നു’ണ്ടൊ." || 169 ||
എന്നതു കേട്ടു ചണ്ഡാലന്മാരിൽ ഏകൻ ശീഘ്രം
ചെന്നു മന്നവനോടും ചാണുക്യനോടും ചൊന്നാൻ:- || 170 ||
"ചന്ദനദാസൻ-തന്നെ കൊല്ലുവാൻ തുടങ്ങും-പോൾ,
മന്ത്രി രാക്ഷസൻ വന്നു ഞങ്ങളെ വിരോധിച്ചു." || 171 ||
ഇങ്ങിനെ കേട്ടു ചന്ദ്രഗുപ്തനും ചാണക്യനും
തിങ്ങിന-മോദം പൂണ്ടു വേഗേന പുറപ്പെട്ടാർ. || 172 ||
ചെന്നു’ടൻ കുല-നിലം പുക്ക’മാത്യന്റെ പാദം
വന്ദിച്ചു നിന്നു, ചണകാത്മജ-മൌൎയ്യന്മാരും. || 173 ||
മന്ത്രിയോട’തു-നേരം ചാണക്യ-മഹീസുരൻ
മന്ദ-ഹാസവും ചെയ്തു മന്ദമായു’രചെയ്താൻ:- || 174 ||
"ചന്ദ്രഗുപ്തനും ഞാനും വന്ദിച്ചു നിൽക്കും-നേരം,
എന്ത’ഹൊ! ഭവാൻ ഏതും മിണ്ടാത്തെ"ന്നു’രചെയ്തു. || 175 ||
പിന്നെയും വിഷ്ണുഗുപ്ത-മൌൎയ്യന്മാർ ചെന്നു കാക്കൽ
വീണു’ടൻ നമസ്കരിച്ചീടുവാൻ തുടങ്ങും-പോൾ, || 176 ||
കുണ്ഠിത-ഭാവം പൂണ്ടു ചൊല്ലിനാൻ, അമാത്യനും:-


23*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/199&oldid=182048" എന്ന താളിൽനിന്ന് ശേഖരിച്ചത്