താൾ:CiXIV139.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

178 എട്ടാം പാദം.

ഹന്ത! നീ വത്സ! കരന്നീടുക വേണ്ട‘യെല്ലൊ? || 147 ||
ആപത്തു വരും-നേരം ഈശ്വരൻ തുണ‘യുണ്ടാം
താപത്തെ കെടുപ്പാൻ, എന്നതു നീ’കേട്ടിട്ടി’ല്ലെ? || 148 ||
ബന്ധുക്കൾ നിമിത്തമായ് വന്നതിന്നി’ളക്കാമൊ?
ചിന്തിച്ചാൽ, മമ ദോഷംകൊണ്ടു വന്നതും അല്ല. || 149 ||
എന്നതുകൊണ്ടു കരഞ്ഞീടുവാൻ അവകാശം,
കന്നൽ-നേർ-മിഴിയാളെ!(പാൎത്തു കണ്ടാൽ) ഇല്ല’ല്ലൊ?" || 150 ||
അ-‘ന്നേരം പിടിപെട്ടാർ, ചന്ദനദാസൻ-തന്നെ
കണ്ണിണ ചുവത്തി‘യ-ചണ്ഡാലർ-ഇരുവരും. || 151 ||
ചന്ദനദാസൻ-താനും ചൊല്ലിനാൻ, അതു-നേരം:-
"നന്ദനൻ-തന്നെ പുണൎന്നാ’ശ്വസിപ്പിച്ചീടുവാൻ || 152 ||
കിഞ്ചന കാലം തരികെ,"ന്നതു കേട്ട-നേരം
നെഞ്ച-’കം കുളുൎത്ത’വർ കൈവിട്ടാർ, അവനെയും. || 153 ||
പുത്രനെ പുണൎന്നിതു, ഗാഢമായ’വൻ പിന്നെ
"മിത്രത്തെ‘യുപേക്ഷിച്ചീടായ്കേ"ന്നു ചൊല്ലീടിനാൻ. || 154 ||
"ബാല, നീ ചിര-കാലം ജിവിക്കെ"ന്നാ’ശീൎവ്വാദം
ഓലോല-വീഴും-കണ്ണു-നീരോടെ ചൊല്ലീടിനാൻ. || 155 ||
തക്കത്തിൽ "പിടിക്കെ"ന്നു ചൊല്ലി,‘യ- ശ്വവചന്മാർ
ചിക്കനെ പിടിപെട്ടാർ, ശ്രേഷ്ഠിയെ‘യതു-നേരം. || 156 ||
തൽ-പുത്ര-കളത്രങ്ങൾ ഉച്ചത്തിൽ അതു-നേരം
"മൽ-പതെ! താത!" യെന്നു വാവിട്ടു കരകയും, || 157 ||
"ആർ അയ്യൊ! പരിപാലിപ്പാൻ" എന്നു പറകയും,
"പാരാതെ ഞാൻ ഉണ്ടെ"ന്നു രാക്ഷസാമാത്യൻ-താനും || 158 ||
ഉച്ചത്തിൽ വിളിച്ചു’ടൻ പറഞ്ഞു, വരുന്നതും
ആശ്ചരിയപ്പെട്ടു കണ്ടീടിനാർ, അവർകളും. || 159 ||
ക്രുദ്ധനായ് കുല-നിലം പുക്കു’ടൻ അമാത്യനും
സത്വരം ചണ്ഡാലരോടി’ങ്ങിനെ ചൊല്ലീടിനാൻ:- || 160 ||
"ചന്ദദാസൻ-തന്നെ കൊല്ലുകവേണ്ട, നിങ്ങൾ;
മന്ദനാം-എന്നെ-‘ത്തന്നെ കൊല്ലുകെ‘യിനിവേണ്ടു. || 161 ||
സ്വാമി-നാശത്തിങ്കിൽ ഞാൻ അന്ധനായ് മരിയാതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/198&oldid=182047" എന്ന താളിൽനിന്ന് ശേഖരിച്ചത്