താൾ:CiXIV139.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം പാദം. 177

വാണിഭത്തിങ്കൽ പരിചയിച്ചീ’ലെ’ല്ലൊ, ബാലൻ?" || 132 ||
അയ‌്യോ! മൽ-പ്രാണ-നാഥ! ബാലനെ കാത്തീടുവാൻ
(പൊയ‌്യ’ല്ല) കുല-ദൈവം ഉണ്ടെ’ന്നു ധരിച്ചാലും. || 133 ||
ആശ്രയം ഇല്ലാതവൎക്കീ’ശ്വരൻ-തന്നെ പുനർ
ആശ്രയം ആകുന്നതും എന്ന’ല്ലൊ, പറയുന്നു?" || 134 ||
അ-’ന്നേരം പുത്രൻ-താനും താതനെ വന്ദിച്ച’ഥ
കണ്ണു-നീരോടെ കരഞ്ഞി’ങ്ങിനെ ചൊല്ലീടിനാൻ:- || 135 ||
"താതനെ പിരിഞ്ഞ’ര-നാഴിക-നേരം-പോലും
ചേതസി പാൎത്താൽ അറിയുന്നത’ല്ല’യ‌്യൊ, ഞാനും! || 136 ||
പിന്നെ ഞാൻ എവിടേക്കു പോകുന്നു, മഹാമതെ!
മുന്നെ ഞാൻ അറിയുന്ന-ദേശവും ഇല്ല. പാൎത്താൽ. || 137 ||
ആർ ഇനി പരിപാലിച്ചി’ങ്ങിനെ ലാളിപ്പാനും;
ആർ ഇനി തരിവള മോതിരം തരുവാനും." || 138 ||
ഇങ്ങിനെ പറഞ്ഞ'വൻ കണ്ണു-നീർ തൂകി-‘ത്തൂകി
തിങ്ങിന-ദുഃഖം പൊറാഞ്ഞു’ച്ചത്തിൽ കരകയും. || 139 ||
അഛ്ശനും അവനോടു കണ്ണു-നീർ വാൎത്തു ചൊന്നാൻ:-
"ഇ-‘ച്ചതി ചെയ്ത-ചണകാത്മജൻ ഇല്ലാത്തൊ-’രു- || 140 ||
-ദിക്ക-’തിൽ ചെന്നു വസിച്ചീടുക, വത്സ, നീയും!
ഇ-‘ക്കുടിലന്മാർ നിന്നെ കൊല്ലും, അല്ലെ’ങ്കിൽ,നൂനം." || 141 ||
ദണ്ഡ-പാണിയെ‘പ്പോലെ കുന്തവും ഏന്തി‘ത്തദാ
ചണ്ഡാലന്മാരും ഇരു-പുറത്തും നിന്നു ചൊന്നാർ:- || 142 ||
"നാട്ടിയ-കഴുവിന്മേൽ ഏറ്റുവാൻ നിന്നെ ഞങ്ങൾ-(ക്കൊ)
-ക്കൊ’ട്ടുമെ വൈകിച്ചുകൂടാ‘യെന്നു ധരിച്ചാലും || 143 ||
ഊഴിയിൽ ഇരുന്നാലും മാറത്തു കന്തം കുത്തി
‘പ്പായിച്ചീടുവൻ, ഞങ്ങൾ നിന്നെ‘യി-‘ക്കഴുവിന്മേൽ." || 144 ||
"അയ്യൊ!" എന്ന’തു-നേരം പുത്രനും ഭാൎയ്യതാനും
"മെയ്യ’ഴകു‘ള്ള-കാന്ത, താത"യെന്ന’ലറിയും, || 145 ||
’ ചന്ദനദാസൻ-താനും ചഞ്ചലം കൈവിട്ട’പ്പോൾ
നന്ദനനോടും നിജ-ഭാമിനിയോടും ചൊന്നാൻ:- || 146 ||
"എന്തിനു കരഞ്ഞ’ഴൽ തേടുന്നു കാന്തെ! നീയും;


23

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/197&oldid=182046" എന്ന താളിൽനിന്ന് ശേഖരിച്ചത്