താൾ:CiXIV139.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

176 എട്ടാം പാദം.

വായു-വേഗേന വധ-ഭൂമിക്കു നടന്നിതെ. || 117 ||
ചന്ദനദാസൻ-താനും ഭാൎയ്യയും പുത്രൻ-താനും
കുന്തങ്ങൾ കരങ്ങളിൽ ഏന്തിയ-ചണ്ഡാലരും || 118 ||
ചെന്നു’ടൻ കുല-നിലം പുക്ക’തു-നേരത്തിങ്കൽ,
ഉന്നതന്മാരാം-ദിവാകീൎത്തികൾ ചൊല്ലീടിനാർ:- || 119 ||
"ശ്രേഷ്ഠികൾ-കുല-ശ്രേഷ്ഠ! കേൾ, എടൊ! ഭവാൻ ഇ-‘പ്പോൾ
നിഷ്ഠൂരമായ-കുല-ഭൂമിയിൽ അകപ്പെട്ടു. || 120 ||
മന്ത്രി-തൻ-കഡുംബത്തെ നൽകുക, മടിയാതെ,
ചന്ദ്രഗുപ്തനായു’ള്ള-ഭൂപതി-തനിക്കി’പ്പോൾ. || 121 ||
ഇന്നും അ-‘ക്കാൎയ്യം ഭവാൻ ചെയ്ക‘യില്ലെ’ന്നു വന്നാൽ,
വന്നു-പോം ദേഹത്തിനു നാശം, എന്ന’റിഞ്ഞാലും || 122 ||
ഇ-‘ത്തരം അവരുടെ വാക്കുകൾ കേട്ടിട്ട,’വൻ
ഉത്തരം അവർകളോടി’ങ്ങിനെ ചൊല്ലീടിനാൻ:-- || 123 ||
“മിത്ര-കാൎയ്യത്താൽ മരിക്കുന്നതിനി’നിക്കി’പ്പോൾ
ചിത്തത്തിൽ പരവശം ഇല്ലെ’ന്നു ധരിച്ചാലും." || 124 ||
കണ്ണു-നീരോടും കൂടി പിന്നെയും മണിക്കാരൻ-
-തന്ന-’രികത്തു നിൽക്കും-ഭാൎയ്യയോടു’രചെയ്തു:- || 125 ||
"വല്ലഭെ! പോയ്-കൊൾക, നീ! ബാലകനോടും കൂടി
വല്ലതും വിചാരിച്ചു ഖേദിച്ചീട’രുതെ’ല്ലൊ? || 126 ||
ബാലനെ പരിപാലിച്ചീടുക ഭവതി, നീ!
കാല-ദോഷത്താൽ വന്നതൊ’ഴിച്ചു കൂട, നാഥെ!" || 127 ||
ഭൎത്താവിൻ-വചനങ്ങൾ ഇ-‘ത്തരം കേട്ടിട്ട,’വൾ
ചിത്ത-താപേന കരഞ്ഞീ’-വണ്ണം ഉരചെയ്താൾ:- || 128 ||
"എന്നുടെ ഭൎത്താവെ! ഞാൻ നിന്നോടു പിരിഞ്ഞ(’യ്യൊ!)
മന്നിടത്തിങ്കൽ ഇരിക്കുന്നതെ’ങ്ങിനെ, നാഥ? || 129 ||
നിന്നോടു കൂടെ പരലോകത്തു പോന്നു, ഞാനും
ധന്യനാം-നിന്നെ സേവിച്ചീടുകെ’ന്നതെ'യുള്ളു" || 130 ||
"ബാലെ! നീ കൂടെ മരിച്ചീടുകെ’ന്നാ’കിൽ പിന്നെ
ബാലനാം-ഇവനെ’ന്തു ശരണം, ജീവ-നാഥെ? || 131 ||
വാണിഭം ചെയ്തു, കാലം കഴിച്ചു-കൊൾവാൻ ഏതും

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/196&oldid=182045" എന്ന താളിൽനിന്ന് ശേഖരിച്ചത്