താൾ:CiXIV139.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം പാദം. 175

ഉത്തമനായ-മന്ത്രി-സത്തമൻ നിരൂപിച്ചാൻ:- || 102 ||
-ചന്ദനദാസൻ-തന്നോടൊ’ത്തവർ ആരും ഇല്ല
നിൎണ്ണയം ഒരു-പുമാൻ, ഊഴിയിൽ പാൎത്തുകണ്ടാൽ! || 103 ||
ബന്ധു-സ്നേഹത്താൽ ഭവാൻ ഏന്തെ’ല്ലാം ദണ്ഡങ്ങളെ
എന്തൊ’രു-കഷ്ടം അനുഭവിച്ചതൊ,’ൎക്കും-നേരം || 104 ||
എന്തി’നി വേണ്ട്വതെ-’ന്നൊ’ർ-ആവേശം മന-‘ക്കാമ്പിൽ
ചിന്തിച്ചു നിൽക്കും-നേരം ജ്വലിച്ചു, രോഷാഗ്നിയും; || 105 ||
കണ്ണിണ ചുവന്നിതു, ഞെരിഞ്ഞു, പുരികങ്ങൾ
മിന്നുന്ന-കരവാളും കൈത്തലെ പിടിച്ചു’ടൻ || 106 ||
ഉച്ചത്തിൽ ഇടിവെട്ടും പോലെ‘യങ്ങു’രചെയ്താൻ:-
"നിശ്ചയം മരിക്കേ’ണ്ട, ഞാൻ ഉണ്ടെ’ന്ന’റിഞ്ഞാലും. || 107 ||
കൃഷ്ണവൎമ്മാവിൽ പ്രവേശിപ്പതിനൊ’രുമ്പെട്ട-
-ജിഷ്ണുദാസനെ തടുത്തീടുക, വൈകാതെ പോയ്! || 108 ||
ചെന്നു ഞാൻ രിപുക്കളെ വെട്ടി‘ക്കൊന്ന’റുത്തു’ടൻ
ചാഞ്ചല്യം, കൂടാതെ ആക്കീടുവൻ, അവർകളെ" || 109 ||
സന്തോഷിച്ച’വൻ അ-‘പ്പോൾ മന്ത്രി-തൻ-കാക്കൽ വീണു
വന്ദിച്ച’ങ്ങെ’ഴുനീറ്റു നിന്നു’രചെയ്തീടിനാൻ:- || 110 ||
"ആൎയ്യന്റെ കൃപ’യൊഴിഞ്ഞേ’തും ഇല്ലി’നിക്ക’ഹൊ!
വീൎയ്യ-പുരുഷന്മാരിൽ മുമ്പൻ അല്ലയൊ, ഭവാൻ? || 111 ||
ഞാൻ ഒന്നു പറയുന്ന’തുണ്ടി’നി, മഹാമതെ!
മാനം ഏറീടും-ഭവാൻ, വാളുമായ"ടുക്കും-പോൾ || 112 ||
സത്വരം ഭവാൻ അണയുന്നതിൻ-മുന്നം-തന്നെ
വദ്ധ്യനെ ഘാതകന്മാർ കൊന്നു’ടൻ ഓടി‘പ്പോകും. || 113 ||
എന്നതുകൊണ്ടു ഭവാൻ, ആയുധം കൂടാതെ, പോയ്
ചന്ദനദാസൻ-തന്നെ വേർപെടുത്ത’യച്ചാലും! || 114 ||
ഞാൻ (ഇതാ!) ജിഷ്ണദാസനാകുന്ന-സുഹൃത്തിനെ
മാനമോട’ഗ്നി-പ്രവേശത്തിങ്കന്നൊ’ഴിക്കുന്നേൻ." || 115 ||
"പോക, നീ"യെന്നു പറഞ്ഞ’യച്ചാൻ, അവനെയും
ആകുലം കളഞ്ഞ’മാത്യേന്ദ്രനും ഏഴുന്നീറ്റു || 116 ||
ആയുധം കൂടാത,വൻ ചൊന്നതു പോലെ-തന്നെ,

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/195&oldid=182044" എന്ന താളിൽനിന്ന് ശേഖരിച്ചത്