താൾ:CiXIV139.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

174 എട്ടാം പാദം.

സൂക്ഷിച്ചു വെച്ചുകൊണ്ടു രക്ഷിക്കുന്നതും, അവൻ; || 87 ||
എത്രയും വളരെ നിൎബ്ബന്ധിച്ചു പറഞ്ഞിട്ടും
ഇത്ര-നാളുമെ‘യതു കാട്ടീ’ല, ശഠൻ അവൻ. || 88 ||
മന്ത്രി-തൻ-കളത്രത്തെ കാട്ടുക‘യില്ലെ’ന്ന’വൻ-
-ചിന്തിതം ആകുന്ന,’തിൻ-കാരണാൽ ബന്ധിപ്പിച്ചു || 89 ||
കൊല്ലുക‘യൊഴിഞ്ഞൊ’രു-കാൎയ്യം ഇല്ലി;’നി തവ
നല്ലതി’ക്കാൎയ്യം ഉരിയാടാതെ പോയ് കൊൾക’ടൊ! || 90 ||
ജിഷ്ണുദാസനോടേ’വം ചന്ദ്രഗുപ്തനാം-നൃപൻ
ഉഷ്ണിച്ചു പറഞ്ഞതു കേട്ട’തിദുഃഖത്തോടെ || 91 ||
- മിത്രത്തെ പിരിഞ്ഞു ഞാൻ ഇരിക്കുന്നീലെ-’ന്നോ’ൎത്തു
സത്വരം അഗ്നി-പ്രവേശത്തിനു തുടങ്ങുന്നു. || 92 ||
മിത്ര-നാശത്താൽ ഞാനും പ്രാണനെ കുളവാനായ്
അത്ര വന്നിതു, വിപ്ര-സത്തമ! ധരിച്ചാലും. || 93 ||
ചെന്ന’തു തടുപ്പതിന്നു ആൾ അല്ലെ,’ന്നി’രിക്കിലും
ഇന്നി’തു ചെയ്തീ’ടുവാൻ ആളു ഞാൻ, അറിഞ്ഞാലും, || 94 ||
മിത്രം എന്നി’വണ്ണം രണ്ട-’ക്ഷരം ചമച്ചതിൽ
എത്ര മാഹാത്മ്യം എന്നു ചൊല്ലാമൊ, വിരിഞ്ചനും?" || 95 ||
ഉന്ദുരൂകോക്തി കേട്ടു രാക്ഷസൻ ചൊന്നാൻ അപ്പോൾ:-
"ചന്ദനദാസൻ-തന്നെ കൊന്നിതൊ? ശിവ! ശിവ!" || 96 ||
ചൊല്ലിനാൻ, അതു കേട്ടു മന്ത്രിയോട’വൻ അ-‘പ്പോൾ;-
കൊല്ലുവാൻ അവകാശം ഇല്ല’ത്രെ, മഹാമതെ! || 97 ||
കാലത്തിൻ-വിളംബനം ആകുന്നതി’പ്പോൾ, തവ
നീല-‘ക്കാർ-കുഴലിയെ കാട്ടുവാൻ നിൎബ്ബന്ധിച്ചു || 98 ||
ദൂഷണമായിട്ടു’ള്ള-വാക്കുകൾ പറകയും
ദൂഷണങ്ങളെ‘ത്തന്നെ പിന്നെയും പറകയും || 99 ||
ൟ-വണ്ണം ഓരോ-തരം കൊണ്ടി’പ്പോൾ ശ്രേഷ്ഠീന്ദ്രനും
കേവലം മരണത്തിന്നാ’കുന്നു, വിളംബനം; || 100 ||
ധന്യനാം-ഭവാനുടെ ബന്ധുത്വം നിനച്ച,’വൻ
എന്നുമെ തവ കുഡുംബത്തെ നൽകീ’ല, നൂനം." || 101 ||
ഇ-‘ത്തരം അവൻ പറഞ്ഞീടിനൊ-’ർ-അനന്തരം,

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/194&oldid=182043" എന്ന താളിൽനിന്ന് ശേഖരിച്ചത്