താൾ:CiXIV139.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം പാദം. 173

ബന്ധു‘വാം-ജിഷ്ണുദാസൻ എത്രയും ദുഃഖത്തോടെ || 72 ||
ചന്ദ്രഗുപ്തനോട’പേക്ഷിച്ചിതു പലതരം:-
-ചന്ദനദാസൻ മമ ബന്ധു‘വാകുന്നിത’ഹൊ! || 73 ||
ബന്ധു-നിഗ്രഹം വേണ്ടാ, ഭൂപതെ! മഹാധനം
ചിന്ത ചെയ‌്യാതെ തരാം’, ഒക്കവെ, മഹാമതെ! || 74 ||
സങ്കടം അതു-മൂലം ഏറ്റം ഉണ്ടി,നിക്കി’പ്പോൾ
നിൻ-കൃപ‘യൊഴിഞ്ഞെ’ന്തു ശരണം, കൃപാ-നിധെ!- || 75 ||
ഇത്തരം അവൻ അപേക്ഷിച്ചതു കേളായ്കയാൽ
സത്വരം അഗ്നി-പ്രവേശത്തിനു തുടങ്ങുന്നു." || 76 ||
രാക്ഷസൻ അതു കേട്ടു കണ്ണു-നീരോടും കൂടി
തൽക്ഷണെ സഗൽഗദം ഇങ്ങിനെ ചൊല്ലീടിനാൻ: || 77 ||
"എത്രയും ചിത്രം ചിത്രം ജിഷ്ണുദാസന്റെ ഒരു-
-മിത്ര-സ്നേഹത്തിൻ-ബലം എന്നതെ പറയാവു. || 78 ||
അൎത്ഥ-കാരണംകൊണ്ടു പുത്രനെ കൊല്ലും, താതൻ;
പുത്രനും നിജ-താതൻ-തന്നെയും കൊല്ലും, അല്ലൊ? || 79 ||
ബന്ധുക്കൾ തമ്മിൽ-തന്നെ കൊന്നു-പോം, അൎത്ഥാശയാ;
അന്തണരെയും കൊന്നു വിത്തത്തെ ഹരിച്ചീടും; || 80 ||
കാന്തനെ ഉറങ്ങും-പോൾ നാരികൾ വധിച്ചീടും;
കാന്തനും നിജ-കാന്താ-നിഗ്രഹം ചെയ‌്യും അല്ലൊ? || 81 ||
അൎത്ഥ-മാഹാത്മ്യം ഇത്ഥം പാൎത്തു കാണുന്ന-നേരം,
ചിത്രം ഈ-ജിഷ്ണുദാസൻ മിത്ര-മൂലത്താൽ അൎത്ഥം || 82 ||
ഒക്കവെ നൃപതിക്കു നൽകകെ’ന്നു’റച്ച-‘പ്പോൾ
ഇ-‘ക്കണ്ട - ജനങ്ങളിൽ ഉത്തമൻ ജിഷ്ണുദാസൻ. || 83 ||
ഉത്തരം അതിനെ’ന്തു ചന്ദ്രഗുപ്തന്നും ചൊന്ന (തു)
തു’ത്തമാംബുധെ! സത്യം ചൊല്ലുക, മടിയാതെ!" || 84 ||
അ-‘ന്നേരം ഉരചെയ്താൻ, ഉന്ദുരൂകാഖ്യൻ-താനും:-
"മന്നവൻ ചന്ദ്രഗുപ്തൻ ചൊന്നതു ധരിച്ചാലും: || 85 ||
അൎത്ഥാശകൊണ്ട’ല്ല ഞാൻ ചന്ദനദാസൻ-തന്നെ
സത്വരം കാരാഗൃഹെ ബന്ധിച്ചു വലിച്ചതും. || 86 ||
രാക്ഷസ-കഡുംബത്തെ തന്നുടെ ഗൃഹത്തിങ്കൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/193&oldid=182042" എന്ന താളിൽനിന്ന് ശേഖരിച്ചത്