താൾ:CiXIV139.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

172 എട്ടാം പാദം.

ചാവതു മുടക്കായ്കിൽ ചൊല്ലാം" എന്ന’വൻചൊന്നാൻ:- || 57 ||
"ചാക്കു ഞാൻ മുടക്കുക‘യില്ലെ’ടൊ! ഞാനും കൂടി
ചാക്കിനു കൊപ്പിട്ടി’ത്രെ ജീൎണ്ണോദ്യാനത്തിൽ വന്നു." || 58 ||
ഇങ്ങിനെ മന്ത്രി-ശ്രേഷ്ഠൻ ചൊന്നതു കേട്ട-നേരം
തിങ്ങിന-താപത്തോടെ ചൊല്ലിനാൻ, അവൻ-താനും:- || 59 ||
"എങ്കിലൊ, സ്വൎണ്ണ-ശ്രേഷ്ഠൻ ജിഷ്ണുദാസാഖ്യൻ ഇ-‘പ്പോൾ
തങ്കൽ ഉള്ള-’ൎത്ഥം എല്ലാം വിപ്രൎക്കു ദാനം ചെയ്തു || 60 ||
ഖിന്നനായ് നഗരത്തിൽനിന്നു’ടൻ പുറപ്പെട്ടു
അഗ്നിയിൽ ചാടി‘യി-‘പ്പോൾ മരിപ്പാൻ തുടങ്ങുന്നു. || 61 ||
എത്രയും പ്രിയൻ അല്ലൊ, ജിഷ്ണുദാസാഖ്യൻ, മമ?
മിത്ര-നാശത്താൽ ഞാനും പ്രാണനെ കളയുന്നു." || 62 ||
മന്ത്രിയും അതു കേട്ടു സങ്കടത്തോടെ ചൊന്നാൻ:-
“എന്തു നിന്നുടെ ബന്ധു‘വാകിയ-ജിഷ്ണുദാസൻ || 63 ||
എന്തൊ’രു-മൂലം ഇ-‘പ്പോൾ വഹ്നിയിൽ വീണീടുന്നു;
സന്തതം വ്യാധികളാൽ ദീനനായ് ചമകയൊ? || 64 ||
ക്ഷുദ്രനാം-മൌൎയ്യൻ-തന്റെ ദുൎന്നയം നിമിത്തമൊ
ഉത്തമ-ജനങ്ങളെ കൊന്നു-പോകയൊ, സഖെ? || 65 ||
മാനത്തിന്നൊ’രു-ഹാനി സാംപ്രതം വരികയൊ?"
എന്നതു കേട്ട-നേരം ചൊല്ലിനാൻ, അവൻ-താനും:- || 66 ||
"ഇ-‘പ്പറഞ്ഞതിൽ ഒന്നും ചെയ്തിട്ടി’ല്ല,’വൻ ഇ-പ്പോൾ
സൽപുരുഷരിൽ മുമ്പൻ ആകുന്നു, ജിഷ്ണുദാസൻ." || 67 ||
രാക്ഷസൻ അതു കേട്ടു പിന്നെയും ചൊദ്യം ചെയ്താൻ,
അക്ഷമനായി തദാ വ്യാകുല-ഹൃദയനായ്:- || 68 ||
"ചൊല്ലെ’ടൊ! സുഹൃൻ-മരണത്തിനു’ള്ള-’വകാശം
നല്ലൻ എത്രയും ജിഷ്ണുദാസൻ എന്ന’റിഞ്ഞാലും!" || 69 ||
"എന്ത’തു പറഞ്ഞി’നി കാരിയം, മഹാമതെ!
ബന്ധു-നാശത്താൽ മനം വെന്തു’രുകുന്നു, മമ; || 70 ||
കിഞ്ചന പറഞ്ഞീടാം’ എങ്കിലൊ കേൾക്ക, ഭവാൻ:-
വഞ്ചതി‘യുള്ള-ചണകാത്മജ-നിയോഗത്താൽ || 71 ||
ചന്ദനദാസൻ-തന്നെ കൊല്ലുവാൻ കൊണ്ടുപോം-പോൾ,

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/192&oldid=182041" എന്ന താളിൽനിന്ന് ശേഖരിച്ചത്