താൾ:CiXIV139.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം പാദം. 171

ശ്രേഷ്ഠി-തൻ-കുഡംബിനി-താനും തൻ-പുത്രൻ-താനും,
ഇഷ്ടരായു’ള്ള-നിജ-ഭൃത്യരും ദുഃഖത്തോടെ || 43 ||
ആകവെ മുറവിളിച്ച’യ്യൊ, പാപമെ! കൂടെ
ചാക‘യെന്നു’റച്ച’വർ കൂടവെ നടന്നിതു. || 44 ||
വദ്ധ്യ-മാലയും അണിഞ്ഞു’ത്തമനാകും-ശ്രേഷ്ഠി-
-സത്തമൻ കുല-നിലം-തന്നിൽ പുക്ക’നന്തരം, || 45 ||

ഉന്ദുരൂകൻ-താൻ ഒരു-പാശവും എടുത്ത’ഥ
മന്ദം എന്നിയെ ജീൎണ്ണോദ്യാനത്തിൽ അകം പുക്കു || 46 ||
രാക്ഷസാമാത്യൻ കാണ്മാൻ കരഞ്ഞു കരഞ്ഞൊ’രു-
-വൃക്ഷ-ശാഖമേൽ കെട്ടി ഞാലുവാൻ തുടങ്ങും-പോൾ || 47 ||
മന്ത്രിയും അതു കണ്ടു മണ്ടി വന്നു’രചെയ്താൻ:-
"കിം ഇദം, ചിന്തിച്ചതെ’ന്തെ’ന്നു നീ! പറഞ്ഞാലും." || 48 ||
എന്നതു കേട്ടു മാറത്ത’ടിച്ചു കരഞ്ഞ’വൻ
ധന്യനാം-അമാത്യനോടി’ങ്ങിനെ ചൊല്ലീടിനാൻ:- || 49 ||
"എന്തു ഞാൻ പറയുന്നത’യ്യൊ, പാപമെ! മമ-
-ബന്ധു-നാശത്തെ ചിന്തിച്ചി’ങ്ങനെചെയ‌്യുന്നു ഞാൻ" || 50 ||
ഇത്തരം കേട്ടു മന്ത്രി-സത്തമൻ, ഉരചെയ്താൻ:-
"ഉത്തമന്മാരിൽ വെച്ച’ത്യുത്തമൻ അല്ലൊ, ഭവാൻ? || 51 ||
മിത്ര-നാശത്താൽ തവ ഗാത്ര-നാശത്തെ ചെയ്വാൻ
ഉത്തമന്മാൎക്കെ പുനർ എത്തും എന്ന’റിക, നീ! || 52 ||
ബന്ധു-നാശത്തിന്നെ’ന്തു കാരണം, എന്നു, ഭവാൻ
അന്തരം കൂടാതെ നീ! എന്നാടു പറയേ’ണം." || 53 ||
എന്നതു കേട്ടു മന്ത്രി-വീരനോട’വൻ-താനും
ഖിന്നനായു’രചെയ്താൻ,"എന്ത’തു പറയുന്നു! || 54 ||
ബന്ധുവിനോടും പിരിഞ്ഞി’രിപ്പാൻ അരക്ഷണം
(ഹന്ത!) ഞാൻ ശക്തന’ല്ല; സാംപ്രതം ചാകുന്നു, ഞാൻ." || 55 ||
ഇ-‘ത്തരം കേട്ടു മന്ത്രി-രാക്ഷസൻ ഉരചെയ്താൻ:-
"എന്ത’തിൻ-മൂലം എന്നു ചൊല്ലിയെ മതിയാവു!" || 56 ||
"ആവത’ല്ലെ’ല്ലൊ, ഭവാൻ ഇങ്ങിനെ നിൎബ്ബന്ധിച്ചാൽ?


22*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/191&oldid=182040" എന്ന താളിൽനിന്ന് ശേഖരിച്ചത്