താൾ:CiXIV139.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

170 എട്ടാം പാദം.

"രാക്ഷസൻ ജീൎണ്ണോദ്യാനത്തിങ്കൽ ഉണ്ടി’രിക്കുന്നു
കാംക്ഷിതം ആകുന്നതു, ചന്ദനദാസൻ-തന്റെ || 28 ||
വൃത്താന്തം അറിവാൻ, എന്നി’നിക്കു തോന്നുന്നതും,
ഉത്തമ-വിപ്ര-കുല-സത്തമ! ധരിച്ചാലും." || 29 ||
എന്നതു കേട്ടു പറഞ്ഞീടിനാൻ ചാണക്യനും
ഉന്ദുരൂകാഖ്യനോടു മെല്ലവെ ചിരിച്ച’പ്പോൾ: || 30 ||
"നീ! ഒരു-കാൎയ്യം ഉണ്ടു വേണ്ട്വതെ’ന്ന’റിഞ്ഞാലും;
കായ- നാശത്തെ ചെയ്വാൻ ജീൎണ്ണോദ്യാനത്തിൽ ചെന്നു || 81 ||
രാക്ഷസൻ കാണ്ക-‘ത്തന്നെ കാണാതെ വലിയൊ-’രു-
-വൃക്ഷാഗ്രത്തിന്മേൽ കെട്ടി ഞാന്നു ചാവതിനാ’യി || 32 ||
ഭാവിച്ചീ’ടുക വേണം; അ-‘ന്നേരം മന്ത്രി-വരൻ
താപത്തോടു-നീ എന്തു കാട്ടുന്നതെ-‘ന്നു ചൊല്ലും. || 33 ||
അ-"ന്നേരം ചില-വസ്തു പറയേ’ണ്ടതും ഇ-‘പ്പോൾ
കൎണ്ണത്തിൽ ഉപദേശിച്ചീടുവൻ, വരിക നീ! || 34 ||
അ-‘ന്നേരം അടുത്തു ചെന്നീടിനാൻ, അവൻ-താനും;
കൎണ്ണത്തിൽ ഉപദേശിച്ചയച്ചാൻ, ചാണക്യനും. || 35 ||
പിന്നെ അ-‘സ്സിദ്ധാൎത്ഥകൻ-തന്നെയും, ചണകജൻ
ഉന്നതനായ-സമുദ്ധാൎത്ഥകനെയും പിന്നെ || 36 ||
തന്ന-’രികത്തു വിളിച്ചി,’ങ്ങിനെ ചൊല്ലീടിനാൻ:-
"മന്നവാജ്ഞയാ ദിവാകീൎത്തി-വേഷത്തെ പൂണ്ടു || 37 ||
ചന്ദനദാസൻ-തന്നെ കൊണ്ടു പോയ് കൊന്നീടുവിൻ.
ഉന്നതനായ-മന്ത്രി വന്ന’തു വിരോധിച്ചാൽ, || 38 ||
കൊല്ലാതെ‘യതു-നേരം നിങ്ങളിൽ ഒരുവൻ-താൻ
മെല്ലവെ വന്നി’ങ്ങ’റിയിക്ക"യെന്ന’യച്ചുതെ || 39 ||
കണ്ടറ തുറന്ന’വർ ചെട്ടിയെ പുറത്താ’ക്കി
കണ്ട-ഭീഷണങ്ങളാം-വാക്കുകൾ പറഞ്ഞേ’റ്റം || 40 ||
പാശവും അരെക്കു ബന്ധിച്ച’വർ കുപിതരായ്
വേഷവും ചപലന്മാരെ‘പ്പോലെ ധരിച്ച’ഥ || 41 ||
ചന്ദനദാസൻ-തന്നെ കൊല്ലുവാനായി‘ക്കൊണ്ടു
മന്ദം എന്നിയെ കുല-നിലത്തു കൊണ്ടു പോം-പോൾ || 42 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/190&oldid=182039" എന്ന താളിൽനിന്ന് ശേഖരിച്ചത്