താൾ:CiXIV139.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം പാദം. 169

ചെന്നു ഞാൻ കാണും എന്നു പൎവ്വതാത്മജനു’ള്ളിൽ
തോന്നിയതോ’,ൎത്തുകണ്ടാൽ, ദൈവത്തിൻ-ബലം അത്രെ. || 13 ||
ദൈവത്താൽ ഉപഹതനായവനൊ’രിക്കലും
കൈവന്നീടുമൊ, ശുഭം, ഹാഹന്ത! നിരൂപിച്ചാൽ. || 14 ||
മാനുഷൎക്കു’ള്ള-ഗുണ-ദോഷങ്ങൾ എല്ലാ-നാളും
കാണുന്നിതോ’രോ-കാലം ഓരോരോ-തരം, അല്ലൊ? || 15 ||
നന്ദ-ഭൂപതി രാജ്യം ൨ാണുകൊണ്ടി’രിക്കും-പോൾ
മന്നവൻ-തന്റെ മന്ത്രി- സത്തമനായീടിനേൻ. || 16 ||
ഞാൻ മേവും-ഗൃഹത്തിങ്കൽ ഭൂപന്മാർ കാൎയ്യ-വശാൽ
കാണ്മാനായ് വന്നു കെട്ടി‘ക്കിടക്കുന്നവരോടും || 17 ||
കൂടി ഞാൻ ഒരുമിച്ചു രാജധാനിക്കു പോം-പോൾ
വീട-’തിൽ ഇരുന്നു’ള്ള-പൌരന്മാർ-എല്ലാവരും || 18 ||
രാക്ഷസാമാത്യൻ ഇതാ പോകുന്നു,‘വെന്നു ചൂണ്ടി
പ്രേക്ഷകന്മാൎക്കു കാട്ടി‘ക്കൊടുക്കും, (അല്ലൊ?) പുരാ. || 19 ||
രാജാവിനോളം ഉള്ള-പദവിയോടും കൂടി
രാജാജ്ഞാകരനായി വാണുകൊണ്ടി’രുന്ന-ഞാൻ || 20 ||
(അയ്യൊ, കാൺ വിധി-ബലം!) കള്ളനെ‘പ്പോലെ ഇ-‘പ്പോൾ
വയ്യവെ ജീൎണ്ണോദ്യാനം പുക്കൊ’ളിച്ചി’രിക്കുന്നു. || 21 ||
ഇ-‘ക്കാലം നിനക്കി’തെ’ന്നീശ്വരൻ നിയോഗിച്ചാൽ,
അ-‘ക്കാലം അതും അനുഭവിക്കെ’ന്നതെ വരൂ. || 22 ||
ചന്ദനദാസൻ-തന്റെ വൃത്താന്തം അറിവാനായ്
മന്ദനാം-ഇനിക്കു’ള്ളിൽ ആഗ്രഹം ഇനി‘യുള്ളു. || 23 ||
ആരാനും പറഞ്ഞ’തു കേൾക്കുന്നീ’ല-എന്നു’ള്ളിൽ
ഓരോരോ-തരം-ഇത്ഥം ചിന്തിച്ചു മന്ത്രി-ശ്രേഷ്ഠൻ || 24 ||
ചിത്തത്തിൽ നിറഞ്ഞൊ-’രു-താപത്താൽ വിഷണ്ഡനായ്
ഉത്തമൻ ജീൎണ്ണോദ്യാനം-തന്നിൽ അങ്ങി’രിക്കും-പോൾ || 25 ||
ഉന്ദുരൂകാഖ്യനായ-ചാണക്യൻ-തന്റെ ചാരൻ
മന്ത്രി-തൻ-വൃത്താന്തങ്ങൾ എപ്പേരും അറിഞ്ഞു’ടൻ, || 26 ||
പാടലിപുത്രപുരം പുക്ക’വൻ മൌൎയ്യനോടും
കൌടില്യ-വിപ്രനോടും ഈ-വണ്ണം അറിയിച്ചാൻ:- || 27 ||


22

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/189&oldid=182038" എന്ന താളിൽനിന്ന് ശേഖരിച്ചത്