താൾ:CiXIV139.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം പാദം.

ബാലെ!പൈങ്കിളി-‘പ്പെണ്ണെ!തേൻ-മൊഴിയാളെ! പാൎത്താൽ,
കാലത്തെ കളയാതെ ചൊല്ലെ,’ടൊ! ശേഷം കഥാ! || 1 ||
പാലോടു പഴം പഞ്ചസാരയും തേനും നല്ല-
-നീലമാം-കരിമ്പിന്റെ ചാറ-’തും തന്നീടുവൻ. || 2 ||
പൈ-ദാഹം കളഞ്ഞു’ള്ളം തെളിഞ്ഞു, മനോരമെ!
പൈതലെ! കഥാ-ശേഷം കഥയ, കഥയ, നീ! || 3 ||
തത്തയും, അതു കേട്ടു, ചിത്ത-മോദവും കല (ൎന്നു)
ൎന്നു’ത്തമമായ-കഥാ-ശേഷവും ചൊന്നാൾ (അല്ലൊ?) || 4 ||
മ്ലേഛ്ശനാൽ ഉപേക്ഷിതനായൊ’രു-മന്ത്രീ-വരൻ
വാച്ചൊ-’രു-പരിതാപാൽ ഖിന്നനായ് പോകും-നേരം || 5 ||
ചാണക്യ-പ്രണതി‘യാം-ഉന്ദുരൂകാഖ്യൻ-താനും
കാണാതെ നടന്നിതു, പിന്നാലെ, മറഞ്ഞു താൻ || 6 ||
ചെന്നു’ടൻ, ജീൎണ്ണോദ്യാനം പുക്കു’ടൻ, അമാത്യനും
ഖിന്നനായ് മൂടി‘പ്പുതച്ചി’രുന്നു നിരൂപിച്ചാൻ:- || 7 ||
-എത്രയും കഷ്ടം (ഓൎത്താൽ) മ്ലേഛ്ശ-നന്ദനൻ-തന്റെ
ചിത്തത്തിൽ വിവേകം ഇല്ലായ്ക‘യെന്നതും, ഇ-‘പ്പോൾ || 8 ||
സ്വാമിക്കു നാശം ഭവിച്ചീ’ടിനൊ-’ർ-അനന്തരം,
തൂമയിൽ പരാഭവം വീണ്ടു-കൊള്ളുവാൻ അഹം || 9 ||
പൎവ്വതേശ്വരൻ-തന്നെ സേവിച്ചു യത്നം ചെയ്തേൻ;
ഉൎവ്വീശൻ അവൻ-താനും മരിച്ചാൻ (വിധിവശാൽ) || 10 ||
തൽ-പുത്രൻ-തന്നെ സേവിച്ചീടിനാൻ, പുനർ അഹം;
നിഷ്ഫലമായ് വന്നിതു തൽ-സേവാ-ഫലം, ഇ-‘പ്പോൾ. || 11 ||
ഞാൻ-ഒരു-പുരുഷൻ-താൻ കണ്ടി’രിക്കവെ തന്നെ
മാനവ-വീരന്മാരെ കൊല്ലിച്ചാൻ, മൌൎയ്യൻ-തന്നെ. || 12 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/188&oldid=182037" എന്ന താളിൽനിന്ന് ശേഖരിച്ചത്