താൾ:CiXIV139.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം പാദം. 183

ദേശികനായ-വിഷ്ണുഗുപ്തനാം-ദ്വിജ-ശ്രേഷ്ഠൻ || 222 ||
യാത്രയും പറഞ്ഞു പോന്നാ’ശ്രമം പുക്കു, പിന്നെ
നിത്യവും തപസ്സുകൾ ചെയ്തുകൊണ്ടി’രുന്നിതെ. || 223 ||
പിന്നെയും വന്നു ചന്ദ്രഗുപ്തനെ കണ്ടു നിജ-
-മന്ദിരം പുക്കു മരുവീടിനാൻ, ദ്വിജ-ശ്രേഷ്ഠൻ. || 224 ||
ഭാഗ്യവാനായീടുന്ന-ചന്ദ്രഗുപ്തനും പിന്നെ
യോഗ്യമായ് പിതൃ-ഭ്രാതൃ-തന്നുടെ പ്രതിക്രിയ || 225 ||
ചിന്തിച്ച-വണ്ണം-തന്നെ സാധിച്ചു, സന്തുഷ്ടനായ്
മന്ത്രിയോട’നുദിനം ചേൎന്നു കൊണ്ട,’വനിയെ || 226 ||
ധൎമ്മത്തിൽ പിഴയാതെ പാലിച്ചു, വഴിപോലെ
സമ്മോദം പൂണ്ടു പുഷ്പമന്ദിരെ മേവീടിനാൻ. || 227 ||

ഇ-‘ക്കഥ ചുരുക്കി ഞാൻ ഒക്കവെ പറഞ്ഞു‘വെ (ന്നു)
ന്നു’ൾക്കുരുന്നിങ്കൽ മോദം കലൎന്നു കിളി-മകൾ || 228 ||
ആലസ്യം കളഞ്ഞ’വൾ കീൎത്തനം പാടി‘പ്പാടി
കാലത്തു പറന്നു പോയീടിനാൾ, അതു-കാലം. || 229 ||

ഇതി ചാണക്യസൂത്രം (വാ മുദ്രാരാക്ഷസം വാ) സമാപ്തം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/203&oldid=182052" എന്ന താളിൽനിന്ന് ശേഖരിച്ചത്