താൾ:CiXIV139.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

166 ഏഴാം പാദം.

രണ-ശിരസി ശിഖര-സുത-സേനാദികളെയും
രാജ-സമീപെ വധിച്ചും അറുത്തു’ടൻ || 387 ||
കുടുമയൊടു നൃപതിയെയും എത്തി‘പ്പിടിപെട്ടു
കാലും കരവും പിടിച്ചു വരിഞ്ഞ’വർ || 388 ||
ജയ-പടഹം അധികതര-ഘോഷാൽ അടിച്ചു’ടൻ
ശേഷിച്ച-ശത്രു-സൈന്യത്തെയും പാടാ’ക്കി; || 389 ||
ചണക-സുതനുടെ വചന-ഗൌരവംകൊണ്ട,’വർ
ചാതുൎയ്യമോടു നിലവിളിച്ചാ’ൎത്തു’ടൻ || 390 ||
കുസുമപുരം അഴകിനൊടു പുക്ക’വർ, മൌൎയ്യന്റെ
കാക്കൽ വെച്ചീ’ടിനാർ, പൎവ്വത-പുത്രനെ. || 391 ||
ചണക-സുതനൊടു തദനു മൌൎയ്യനും ചൊല്ലിനാൻ:-
"ശത്രു‘വായ് മേവും-ഈ-മ്ലേഛ്ശ-തനയനെ || 392 ||
വീരവൊടി’നി‘യൊരു-വിപുല-കാരാഗൃഹം-തന്നിൽ
നിക്ഷേപണം ചെയ്തു സൂക്ഷിക്കയും വേണം!" || 393 ||
അവനി-സുര-വരനും അതു കേട്ടു’ടൻ, മ്ലേഛ്ശനെ
ആശു കാരാഗൃഹം-തന്നിൽ ആക്കീ’ടിനാൻ. || 394 ||
വിപുല-ബല-മഹിത-നയ-നിപുണത കലൎന്നോ-രു-
-ഭദ്രഭടാദി-പ്രധാന-ജനങ്ങൾക്കും || 395 ||
ചരരിൽ അതിവിരുതു’ടയ-സിദ്ധാൎത്ഥകനായ-
-ജീവസിസിദ്ധാഖ്യൻ ക്ഷപകണനും, തദാ || 396 ||
മനസി മതി വരും-അളവു ചന്ദ്രഗുപ്തൻ നൃപൻ
മാനിച്ചു. പട്ടുകൾ-ആഭരണങ്ങളും || 397 ||
കനക-മണി-ഗണം അറുതി കൂടാതെ നൽകിനാൻ;
മറ്റു’ള്ള-ചാര-ജനത്തിനും നൽകിനാൻ, || 398 ||
അധിക-മുദം അക-തളിരിൽ വാച്ചവർ ഒക്കവെ
ആൎയ്യ-ചാണക്യനേയും, നൃപൻ-തന്നെയും, || 399 ||
പ്രണയ-ഭര-ഹൃദയമൊടു വന്ദിച്ചു മോദേന
വാഴ്ത്തി സ്തുതിച്ചു സന്തോഷിച്ചു പോയിതെ. || 400 ||
അഥ ചണകജനും അഖില-നാഥനാം-മൌൎയ്യനും
ആശു വിജയം ലഭിച്ചോ-’ർ-അനന്തരം, || 401 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/186&oldid=182035" എന്ന താളിൽനിന്ന് ശേഖരിച്ചത്