താൾ:CiXIV139.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം പാദം. 165

യുവതി-ജന-ചരിതം ഇദം, ഇല്ലൊ’രു-സംശയം!
യുദ്ധം കനിവോടു ചെയ്തു മരിക്കയൊ? || 373 ||
അതിനു മമ വിഷമം; ഒരു-ചന്ദനദാസനെ
(അന്തരാ പാൎത്താൽ) മരിച്ചീട’രുതേ,’ല്ലോ?‌- || 374 ||
അഴൽ പെരുകി വിവിധം ഇത ചിന്തിച്ചു, രാക്ഷസൻ ആകുല-ചിത്തനായ് പോകും-ദശാന്തരെ, || 375 ||
ചണക-സുത-ചരൻ ഒരുവൻ ഉന്ദുരൂകാഖ്യനും
ആരും അറിയാത’മാത്യന്റെ പിന്നാലെ || 376 ||
സചിവ-വര-ഗമനം എവിടേക്കെ’ന്ന’റിവാനായ്,
താല്പൎയ്യം, ഉൾക്കൊണ്ടു പോയാൻ, അവൻ-താനും. || 377 ||

അഥ വിപുല-ബലം ഉടയ-പൎവ്വത-പുത്രനും
ആൎത്തു വിളിച്ചു നാലം’ഗ-‘പ്പടയോടും || 378 ||
കുസുമപുരം അഴകിനൊടു ചെന്നു വളഞ്ഞിതു.
കൌടില്യ-ഭൂസുരൻ-താൻ അതു കണ്ട-‘പ്പോൾ, || 379 ||
അരികൾ പുരി വളയുമതിൽ മുന്നം പട കൂട്ടി
അന്തരാ പാൎത്തു മന്ത്രിത്വം ഉൾക്കൊണ്ട,’വൻ || 380 ||
കരി-തുരഗ-രഥ-നികര-വിവിധ-കാലാളുമായ്
കാറ്റിനേക്കാൾ വേഗം എത്തി‘യെതൃത്തു’ടൻ, || 381 ||
ശര-നിരകൾ പല-വഴി പൊഴിഞ്ഞ’ണഞ്ഞൊ‘ക്കവെ,
ചാതുൎയ്യമോടു’ടൻ വെട്ടു തുടൎന്ന-‘പ്പോൾ, || 382 ||
ഗജ-തുരഗ-രഥ-നികര-പത്തി-പ്രവരന്മാർ
കാല-പുരി പുക്കിതെ’ണ്ണം ഇല്ലാതോളം. || 383 ||
പരവശതയൊടു പടകൾ ഇളകി മണ്ടി, തദാ;
പൎവ്വത-പുത്രനും ഓടി ഭയത്തിനാൽ. || 384 ||
ബലം ഉടയ-മലയ-പതി ചിത്രവൎമ്മാദി‘യാം-
-വൻപു’ള്ള-’രികൾ അരികെ‘യില്ലായ്കയാൽ. || 385 ||
അരികിൽ ഒരു-ചതി കരുതി മരുവും-അരി-വീരരാം-
-അത്യുന്നതരായ-ഭദ്രഭടാദികൾ || 386 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/185&oldid=182034" എന്ന താളിൽനിന്ന് ശേഖരിച്ചത്