താൾ:CiXIV139.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

162 ഏഴാം പാദം.

കുടിലതര-ഹൃദയ! ശാ! കൊല്ലിച്ചതി’ല്ലയൊ?
കൂറൊ’ത്തി’രിക്കുന്ന-കാലത്തു, ദുൎമ്മതെ! || 328 ||
ഇതു-പൊഴുതിൽ അരികളൊടു ചേൎന്നുകൊണ്ടെ’ന്നയും
ഇച്ശിച്ചി’രിക്കുന്നതി’ല്ലയൊ, കൊല്ലുവാൻ?" || 329 ||
കഠിനതര-വചനം ഇതി കേട്ടിട്ടു, രാക്ഷസൻ,
കമ്പം കലൎന്നു ചിന്തിച്ചു ചൊല്ലീ’ടിനാൻ:- || 330 ||
-കുടുമ പുനർ അതിനു സമം ഒന്നും ഇല്ലന്ന’ഹൊ!
"കൂനിൽ കുരു"വെന്നതു പോൽ പുനർ ഇതും- || 331 ||
ഇതി മനസി വിവശമൊടു ചിന്തിച്ചു, രാക്ഷസൻ,
ഇങ്ങിനെ മന്നവൻ-തന്നൊടു’രചെയ്താൻ:- || 332 ||
"അറിക, നൃപ! തവ ജനകനെ വധിപ്പിച്ചതും,
ആഹന്ത! ഞാൻ അല്ല, വീര-ശിഖാ-മണെ!" || 333 ||
(മ:)"സകല-ഖല-കുല-വൃഷഭ! നീ-യല്ലയൊ, (ചൊല്ലു!)
താതനെ വഞ്ചിച്ചു കൊന്നതും? ദുൎമ്മതെ!" || 334 ||
(രാ:)"നൃപതി-കുല-തിലക! തവ വായ്ക്കെ’തൃ-വാക്കില്ല;
നിത്യനാം-ഈശ്വരൻ എല്ലാം അറിയുന്നു." || 335 ||
(മ:)"ക്ഷപണനൊടു കുല-സചിവ! ചൊന്നാൽ, അറിഞ്ഞീ’ടാം!
ക്ഷുദ്രനാം-നിന്നുടെ മിത്രം അല്ലെ,യവൻ?" || 336 ||
അതു ഝടിതി ചെവി-‘യിണയിൽ ഏറ്റ,’മാത്യേന്ദ്രനും
അന്തം ഇല്ലാതൊ-’രു-ചിന്തയും തേടിനാൻ. || 337 ||
-ക്ഷപണകനും ഇഹ ചണക-തനയനുടെ ചാരനൊ?
ക്ഷുദ്രൻ മഹാ പാപി! എന്നെ ചതിച്ചിതൊ? || 338 ||
മമ ഹൃദയം അപി രിപു-ജനം കൊണ്ടുപോയിതൊ?
മറ്റെ’ന്ത’തിൽ-പരം, അയ്യൊ! ശിവ! ശിവ!- || 339 ||
ഗിരി-ധരണി-പതി-തനയൻ അഥ ശിഖരസേനനെ,
കോപം മുഴത്തു, വിളിച്ചു ചൊല്ലീടിനാൻ:- || 340 ||
"കുല-സചിവൻ ഒരുമയൊടു സന്തതം വാഴുന്ന.-
-ഘോരരാം-ചിത്രവൎമ്മാദികൾ ഏവരും || 341 ||
ചതിയൊട’തിതരം അവർകൾ എന്നെ വധിച്ചി’പ്പോൾ,
ചന്ദ്രഗുപ്തൻ-തന്നെ കാണ്മാൻ ഇരിക്കുന്നു. || 342 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/182&oldid=182031" എന്ന താളിൽനിന്ന് ശേഖരിച്ചത്