താൾ:CiXIV139.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം പാദം. 161

അഖില-നൃപ-നത-ചരണനാം-ചന്ദ്രഗുപ്തനും
ആഭരണം വിറ്റതാ’രു വിശ്വാസമായ്? || 313 ||
ശിരസി മമ ലിഖിതം ഇദം എന്നെ പറയാവൂ!
ചൊല്ലുവാൻ ഉത്തരം കണ്ടീ’ലി’തെന്നു, ഞാൻ- || 314 ||
അകം ഉരുകി മുറുകിയൊ-’രു-രാക്ഷസൻ ഇങ്ങിനെ
അന്ധനായ് മിണ്ടാതെ നിൽക്കും-ദശാന്തരെ, || 315 ||
അവനൊട’തിരഭസമൊടു ശൈലേശ്വരാത്മജൻ
ആശു ചൊന്നാൻ,"ആൎയ്യനോടൊ’ന്നു ചൊല്ലുന്നു!" || 316 ||
അവനിപനൊട’തു-പൊഴുതു രാക്ഷസൻ ചൊല്ലിനാൻ:-
"ആൎയ്യൻ അല്ല ഞാൻ, അനാൎയ്യൻ അത്രെ, ദൃഢം." || 317 ||
ക്ഷിതി-പതിയും അതിന’വനൊടു’ത്തരം ചൊല്ലിനാൻ:-
(മ:)"ക്ഷുദ്ര-മതെ! തവ സ്വാമി-പുത്രൻ മൌൎയ്യൻ; || 318 ||
രിപു-തനയൻ (അറിക!) തവ ഞാൻ ആയതും എടൊ!
രോഷം എന്നെ‘ക്കുറിച്ചേ’റും ഭവാന’ല്ലൊ? || 319 ||
അഭിമതമൊട’ധികതര-വിത്തവും തന്നു ഞാൻ
ആദരാൽ മന്ത്രി- പദവും തവ നൽകി, || 320 ||
മരുവും-അളവൊ’രു-ചതിയിൽ ആശ‘യുണ്ടാകയാൽ,
മുറ്റും അനാൎയ്യൻ അത്രെ, ഭവാൻ, നിൎണ്ണയം." || 321 ||
സചിവ-കുല-പതിയും അതിന’വനൊടീതു ചൊല്ലിനാൻ?:-
(രാ:)"സത്യമെ, ഞാൻ ചതിച്ചീടുമേ, ഭൂപതെ! || 322 ||
അരികളുടെ കുസൃതികളെ വിശ്വസിച്ചു, ഭവാൻ
അത്രെ വിവേകം ഇല്ലാതെ ചമഞ്ഞതും. || 323 ||
ഗിരി-നൃപതി-തനയ! വിധി-വിലസിതം അതൊ’ക്കവെ
കൌടില്യ-ദോഷം പറയേ’ണമൊ, വൃഥാ!" || 324 ||
അതികുപിതൻ അഥ മലയകേതുവും അ-‘ന്നേരം
അത്യന്ത-രൂക്ഷനായി’ങ്ങിനെ ചൊല്ലിനാൻ:— || 325 ||
"അലം അലം ഇത’റിക! വിധി-വിലസിതം ഇതൊ’ക്കവെ
ആൎക്കറിയാം, നിന്റെ ദുൎന്നയ-രീതികൾ! || 326 ||
കൊടിയ-വിഷ-തരുണിയെയും ആശു നിൎമ്മിപ്പിച്ചു
കാന്തിയേറും-മമ താതനെ രാത്രിയിൽ || 327 ||

21

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/181&oldid=182030" എന്ന താളിൽനിന്ന് ശേഖരിച്ചത്