താൾ:CiXIV139.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

160 ഏഴാം പാദം.

നിജ-മരണ-ഭയം അധികം ഉണ്ടാകകൊണ്ടി’പ്പോൾ
നിൎണ്ണയം ഇ-‘ച്ചതി ചെയ്തു, ശിവ! ശിവ!- || 298 ||
നിജ-മനസി വിവശം ഇതി ചിന്തിച്ചു, രാക്ഷസൻ
നിൽക്കുന്ന-നേരത്തു പൎവ്വത-പുത്രനും || 299 ||
നിജ-ജനകൻ അണിയും. ഒരു-ഭൂഷണം മന്ത്രി-തൻ-
-മെയ്യ-’തിൽ കണ്ടു ചൊല്ലീടിനാൻ, ഇങ്ങിനെ:- || 300 ||
"വിവിധ-മണി-ഗണ-ഖചിതം-ആഭരണം-ഇദം
വക്ര-മതെ! തന്നതാ’രെ’ന്നു ചൊല്ലെ’ടൊ!" || 301 ||
കുല-സചിവൻ അതു-പൊഴുതു നൃപതിയൊടു ചൊല്ലിനാൻ:-
(രാ:)"കൊണ്ടേൻ ഇദം, ചില-വിപ്രരോടേ,’ഷ-ഞാൻ || 302 ||
അധികതര-രഭസ-ഭരം അഥ മലയകേതുവും
ആൎയ്യനാം-രാക്ഷസനോടു ചൊല്ലീ’ടിനാൻ:- || 303 ||
"മമ ജനക-സത്ത-ധൃതം ആഭരണം-ഇദം
മൌൎയ്യന്റെ ഹസ്ത-ഗതമായതി’ക്കാലം || 304 ||
ചില-ധരണി-സുരരോടി’ഹ കൊണ്ടു‘വെന്നു’ള്ളതും
ചേരുന്നതൊ! മന്ത്രി-സത്തമ! ചൊല്ലെ’ടൊ! || 305 ||
അഖില-നൃപ-മകുട-മണി-മൌൎയ്യനൊ’രു-ലാഭം
ആഭരണം വിറ്റു വേണമൊ ദുൎമ്മതെ! || 306 ||
ശഠ! കഠിനു-ഹൃദയ! ചതി പെരുകിയ- ദുരാത്മാവെ!
ചെന്നു നീ മൌൎയ്യനെ‘സ്സേവിച്ചു-കൊണ്ടാലും." || 307 ||
അചല-നൃപ-സുത-വചന-നിശമന-ദശാന്തരെ
-അന്ധൻ ആയേൻ-എന്നു ചിന്തിച്ചു, രാക്ഷസൻ; || 308 ||
-അചല-നര-വര-വിമല-ഭൂഷണം ചാണക്യൻ
(അയ്യൊ!) ചതിച്ചു വില്പിക്കയൊ ചെയ്തതും? || 309 ||
സുകൃതം ഇഹ മമ നിഖിലം അറ്റിതൊ? ദൈവമെ!
ആശ്ചൎയ്യം ആൎയ്യ-ദോഷ-പ്രയോഗങ്ങളും || 310 ||
കപടമൊടു ലിഖിത-തര-ലേഖയും മുദ്രയും
കണ്ടാൽ, ഇതെ’ന്റെ‘യല്ലെ’ന്നു വരാ,‘യെല്ലൊ? || 311 ||
പ്രണയം ഇഹ ശകടനും അറുത്തു-കളഞ്ഞു,’ടൻ
പത്രികയും എഴുതി‘ക്കൊടുത്തീടിനാൻ. || 312 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/180&oldid=182029" എന്ന താളിൽനിന്ന് ശേഖരിച്ചത്