താൾ:CiXIV139.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം പാദം. 159

"ശകടനയും ഇഹ വിരവൊടെ’ങ്കിൽ വരുത്തുക;
ചാര-ജനങ്ങളിൽ പോവതിനാ’ർ ഉള്ളു?" || 283 ||
പ്രിയ-സചിവൻ അതു-പൊഴുതു നൃപതിയൊടു ചൊല്ലിനാൻ:
(ഭാ:)"പാൎത്താൽ, ശകടദാസൻ ലജ്ജകൊണ്ടി’പ്പോൾ || 284 ||
നയം ഉടയ-സചിവനുടെ മുമ്പിൽ നിന്നെ’ങ്ങിനെ
ഞാൻ ഇതെ’ഴുതിയതെ’ന്നു പറയുന്നു? || 285 ||
അതിനു പുനർ ഒരു-കഴിവു ഞാൻ പറഞ്ഞീടുവൻ;
ആശു ശകടൻ എഴുതിയ-പത്രങ്ങൾ || 286 ||
ഇവിടെ ബഹുവിധം (അറിക)‘യുണ്ട;’തിൽ ഒന്നി’പ്പോൾ
ഇങ്ങു കൊണ്ട’ന്നു കണ്ടാൽ, അറിയാം അല്ലൊ?" || 287 ||
നൃപനും അഥ തെളിവിൽ നിജ-സചിവനൊടു ചൊല്ലിനാൻ:
"നീ ചെന്ന’തിൽ ഒന്നു കൊണ്ടു വരികെ’ടൊ!" || 288 ||
അവനും അഥ ശകടൻ ഏരിയരിൽ ഒരു-ലേഖനം
ആശു കൊണ്ട’ന്നു നൃപനു കാട്ടീ’ടിനാൻ. || 289 ||
അചല-നൃപ-തനയൻ അതു-രണ്ടിലും തുല്യമായ്
അക്ഷരം കണ്ട’മാത്യൻ-പോക്കൽ അ-‘ന്നേരം || 290 ||
നിജ-മനസി തിരളും-ഒരു-രഭസമൊടു നൽകിനാൻ
നീതിമാൻ-രാക്ഷസൻ വാങ്ങിച്ചു നോക്കും-പോൾ || 291 ||
ശകട-കൃത-ലിപികൾ അതിൽ ഒരുമയൊടു കണ്ട,’വൻ
ശങ്ക കലൎന്നു’ള്ളിൽ ഇങ്ങിനെചിന്തിച്ചാൻ:- || 292 ||
-ശകട-കൃതം ഇതു, നിയതം; ഇ-‘പ്പോൾ അവൻ-താനും
ശത്രു-പക്ഷാശ്രയം ചെയ്തിതൊ! ദൈവമെ! || 293 ||
പലവും ഇഹ മനസി മമ ചിന്തിച്ചു കാണും-പോൾ,
പാപം ശകടദാസൻ ചെയ്തു, നിൎണ്ണയം; || 294 ||
ശകടനുടെ കരം-അതിൽ ഇരിക്കുന്നു, മുദ്രയും.
സിദ്ധാൎത്ഥക-മിത്രം അല്ലൊ, ശകടനും? || 295 ||
അപര-ലിഖിതവും ഇതിനൊടൊ’ക്ക‘യില്ല ദൃഢം;
അയ്യൊ! ചതിച്ചാൻ, ശകടനും, ഇ-‘ക്കാലം! || 296 ||
ചണക-സുത-പടു-വചന-ഭേദനംകൊണ്ടി’പ്പോൾ
ശത്രുക്കളോടു സന്ധിച്ച’വൻ ഇ-‘ക്കാലം || 297 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/179&oldid=182028" എന്ന താളിൽനിന്ന് ശേഖരിച്ചത്