താൾ:CiXIV139.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

158 ഏഴാം പാദം.

അതു-പൊഴുതു സചിവനൊടു സാദരം ചൊല്ലിനാൻ,
ആശു, മുദാ, ഭാഗുരായണ-മന്ത്രിയും:- || 268 ||
"പ്രണയം ഇഹ നൃപതി-വരനേ’റി‘ച്ചമകയാൽ
പ്രീതനായ് തന്റെ കഴുത്തിന്ന’ഴിച്ചു’ടൻ || 269 ||
തരിക, തവ (സചിവ-വര!) ചെയ്തത’റിഞ്ഞാലും;
താൻ അതു മൈമെൽ അണിയാതെ സാംപ്രതം || 270 ||
ഒരു-പുരുഷന’തു (സചിവ!)നൽകീ’ടുകിൽ, പുനർ
ഓൎത്തു-കണ്ടാൽ ഭവാനേ’ത’രുതാത്തതും, || 271 ||
മനസി തവ പെരികെ‘യൊരു-സന്തോഷ-കാരണാൽ
മൌൎയ്യനായ്‌കൊണ്ടി’തു നൽകുന്നു, സാംപ്രതം!" || 272 ||
(ദാ:)"ഇതി ചണക-സുത-കപട-വിഹിതമായി, ഭൂപതെ!
ഇല്ലൊ’രു-കില്ല’തിനെ’ന്ന’മാത്യേന്ദ്രനും. || 273 ||
അചല-നൃപ-തനയൻ അതിനു’ത്തരം ചൊല്ലിനാൻ:-
"ആരുടെ മുദ്ര‘യി-‘ക്കാണുന്നതും, എടൊ!" || 274 ||
(രാ:)"കപട-ജന-വിഹിതം അതിൽ മുദ്ര കാണുന്നതും
(കശ്മലന്മാൎക്കെ’ന്ത’രുതാതെ‘യുള്ളതും.” || 275 ||
സചിവൻ ഇതു നൃപതിയൊടു ചൊന്നൊ-’ർ-അനന്തരം
ശങ്കേതരം ഭാഗുരായണൻ ചൊല്ലിനാൻ:- || 276 ||
"സചിവൻ ഇഹ സകലം അപി ചൊന്നതു നേർ എങ്കിൽ,
സിദ്ധാൎത്ഥക! ചൊല്ലെ,’ഴുതിയതാ’ർ എന്നു!" || 277 ||
തദനു പുനർ അതിന’വനും ഒന്നുമെ മിണ്ടാതെ,
ദൃഷ്ടിയും കീഴ്പെട്ടു നോക്കി, നിന്നീ’ടിനാൻ. || 278 ||
നൃപ-സചിവൻ അതു-പൊഴുതു കോപിച്ചു ചൊല്ലിനാൻ:
(ഭാ:)"നന്ന’ല്ലെ’ടൊ! തല്ലു കൊള്ളും, അറിഞ്ഞാലും, || 279 ||
പ്രഹര-ഭയം അക-തളിരിൽ ഉണ്ടാകകൊണ്ട’വൻ
പേടിച്ചു ചൊന്നാൻ, പരമാൎത്ഥം, ഇങ്ങിനെ:- || 280 ||
(സി:)"മുറി എഴുതിയതു ശകടൻ" എന്നു പറഞ്ഞ-‘പ്പോൾ,
മന്ത്രി-പ്രവരനും ഇങ്ങിനെ ചൊല്ലിനാൻ:- || 281 ||
(രാ:)"മുറി എഴുതിയതു ശകടൻ എങ്കിൽ, ഞാൻ-താൻ-തന്നെ."
മന്നവനും അതു കേട്ടു ചൊല്ലീടിനാൻ:- || 282 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/178&oldid=182027" എന്ന താളിൽനിന്ന് ശേഖരിച്ചത്