താൾ:CiXIV139.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം പാദം. 157

(ഭാ)"നയ-വിശദ-ഹൃദയ! പുനർ ഇവനും ഇതു ചൊല്ലന്നു:-
നീതി‘യേറും-കുല-മന്ത്രി‘യാം-രാക്ഷസൻ || 253 ||
പരിചടൊ’രു-മുറി എഴുതി, മൌൎയ്യനു നൽകുവാൻ
വൎത്തമാനങ്ങളും ഒക്ക പറഞ്ഞു’ടൻ || 254 ||
കുസുമപുരം-അതിൽ വിരവൊടെ’ന്നെ‘യയച്ചതും
(കേൾക്ക! ഭവാൻ) ഇവൻ ഇങ്ങിനെ ചൊല്ലുന്നു." || 255 ||
ചരനൊട’തു-പൊഴുതു കുല-മന്ത്രിയും ചൊല്ലിനാൻ:-
(രാ:)"ചൊല്ലു! നീ ചൊന്നതു സത്യമൊ, ദുൎമ്മതെ?" || 256 ||
"അഹം(അഖില-സചിവ ശ്രുണു!)താഡനംകൊണ്ട-‘പ്പോൾ
അത്യന്ത-ഭീതനായ് ചൊന്നേൻ, അഖിലവും" || 257 ||
ഗുണം ഉടയ-കുല-സചിവൻ ഇങ്ങിനെ കേട്ട-‘പ്പോൾ
(രാ:)"കഷ്ടം! അനൃതം അതെ"ന്നു ചൊല്ലീ’ടിനാൻ. || 258 ||
ബലം ഉടയ-ഗിരി-നൃപതി-പുത്രനും ചൊല്ലിനാൻ,
വീരനാകും-ഭാഗുരായണനോട’പ്പോൾ:- || 259 ||
(മ:)"പ്രിയ-സചിവ! പരിചിനൊട’മാത്യനു ലേഖനം
പാരാതെ കാട്ടി‘ക്കൊടുക്കേ"ന്നു കേട്ട’വൻ || 260 ||
ഉഴറി‘യതും അഖില-സചിവേശനു കാട്ടിനാൻ.
ഊക്കനാം-രാക്ഷസൻ വായിച്ചു ചൊല്ലിനാൻ:- || 261 ||
"ചണക-സുത-കപട-കൃത-പത്രം ഇദം, പ്രഭൊ!
ചഞ്ചലം ഏതും അതിനി’ല്ല. ഭൂപതെ!" || 262 ||
നൃപനും അതിന’വനൊടു’രചെയ്താൻ: "ഒരു-വസ്തു
നന്മയിൽ കൂടെ കൊടു’ത്തയച്ചിട്ട’തും || 263 ||
ചണക-സുത-കപട-കൃതമായെ"ന്നു’രചെയ്തു
ചാഞ്ചല്യം എന്നിയെ കാട്ടിനാൻ, മാലയും. || 264 ||
കനക-മണി- ലളിതം ഒരു-മാലയും കണ്ട’വൻ
കഷ്ടം! എന്നോ’ൎത്തു നൃപനോടു ചൊല്ലിനാൻ:- || 265 ||
(രാ:)"അറിക! നൃപ, പരിചൊടി’തു സിദ്ധാൎത്ഥകനു ഞാൻ
ആമോദം ഏറി‘ച്ചമഞ്ഞൊ-’ർ-അവസ്ഥയിൽ || 266 ||
അഴകൊടി’ഹ നിഖില-നൃപ-വീര! കൊടുത്തതും;
ആൎക്കും ഇതെ’ങ്ങും കൊടുത്ത’യച്ചി’ല്ല, ഞാൻ." || 267 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/177&oldid=182026" എന്ന താളിൽനിന്ന് ശേഖരിച്ചത്