താൾ:CiXIV139.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

156 ഏഴാം പാദം.

കുസുമപുരം അഴകിനൊടു ചെന്നു വളയും, നാം,
കുറ്റം ഇല്ല’ഞ്ചാ’റു-നാളിൽ അകത്തെ’ടൊ!" || 238 ||
(മ:)"തവ ചരരിൽ ഒരുവൻ ഒരു-ലേഖനം കൊണ്ടി’പ്പോൾ
തൽ-പുരത്തിന്നു ഗമിച്ച-‘വാറി’ല്ലയൊ?" || 239 ||
(രാ:)"ഒരുവനയും ഒരു-പൊഴുതും ഇല്ല’യച്ചിട്ടു, ഞാൻ,
ഓൎത്താൽ, അതേ’തുമെ തോന്നീ’ല, മാനസെ," || 240 ||
(മ:)"ഇവനൊട’തു പരിചിനൊടു ചോദിക്ക, സാംപ്രതം!"
ഇ-‘ത്തരം കേട്ടിട്ട’മാത്യനാം-രാക്ഷസൻ || 241 ||
സകല-ജന-നടുവിൽ അഥ ദുഃഖിച്ചു നില്ക്കുന്ന-
-സിദ്ധാൎത്ഥകൻ-തന്നെ കണ്ടു ചൊല്ലീടിനാൻ:- || 242 ||
"കിം ഇദം ഇഹ, ചര-സുമുഖ സിദ്ധാൎത്ഥക!" എന്നു
കല്യാണ-ശീലനാം-മന്ത്രി പറഞ്ഞ-‘പ്പോൾ. || 243 ||
നയന-ജലം അധികം അഥ വാൎത്തു കരഞ്ഞ’വൻ
നീതിമാനാം-രാക്ഷസനോടു ചൊല്ലിനാൻ:- || 244 ||
(സി:)"തവ കരുണ‘യൊഴിക മമ മറ്റൊ’ന്നും ഇല്ല; ഞാൻ
താഡനംകൊണ്ടു പൊറുതി ഇല്ലായ്കയാൽ, || 245 ||
തവ മനസി നിഹിതം അഖിലം പറഞ്ഞേൻ, അഹം;
താന്താന്റെ ജീവനോളം വലുത’ല്ലൊ’ന്നും." || 246 ||
(രാ:)"അയി സുമുഖ! മമ മനസി കീദൃശം ചിന്തിതം?
ആശു നീ എന്നോടു നേരെ പറഞ്ഞാലും!" || 247 ||
അവനും ഒരു-വിവശമൊടു പിന്നെയും ചൊല്ലിനാൻ:-
(സി:)"അയ്യൊ! പുനർ അതും എങ്ങിനെ ചൊല്ലുന്നു? || 248 ||
കഠിനതരം അടി മുതുകിൽ ഏറ്റതുകൊണ്ടു, ഞാൻ
കല്പിച്ചി’രുന്നതും ചൊന്നേൻ കൃപാ-നിധെ!" || 249 ||
അതു-പൊഴുതിൽ അഥ മലയകേതുവും ചൊല്ലിനാൻ,
ആത്മ-സചിവനെ-‘ത്തന്നെ വിളിച്ചു’ടൻ:- || 250 ||
"ഇവന’ധിക-ഭയവും ഒരു-ലജ്ജയും ഉണ്ട’ല്ലൊ?
ഇങ്ങിനെ ചോദിച്ചാൽ മിണ്ടുക‘യില്ലെ,’ടൊ! || 251 ||
ഇതിനു സചിവനൊടു പറകാ’ശു നീ-താൻ-തന്നെ."
അ-‘പ്പോൾ അവനും പറഞ്ഞു തുടങ്ങിനാൻ:- || 252 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/176&oldid=182025" എന്ന താളിൽനിന്ന് ശേഖരിച്ചത്