താൾ:CiXIV139.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം പാദം. 155

അക-മലരിൽ നിറയും-ഒരു-രഭസവും അമൎത്തവൻ
"ആൎയ്യൻ ഇരുന്നാലും" എന്നു ചൊല്ലീടിനാൻ. || 223 ||
മധുരതര-നൃപതി-ഗിരം ഇങ്ങിനെ കേട്ട’ഥ
മന്ത്രി-പ്രവരൻ ഇരുന്നിതു, മെല്ലവെ. || 224 ||
അതു-പൊഴുതിൽ അവനിപതി രാക്ഷസാമത്യനോ (ടാ)
ടാ’ദരവോടി’തു ചൊല്ലിനാൻ, ഇങ്ങിനെ:- || 225 ||
(മ:)"അരികളൊടു പൊരുവതിനു പോന്നതിൽ-പിന്നെ, ഞാൻ
ആൎയ്യനെ കണ്ടീ’ല, കൂട്ടത്തിൽ-എങ്ങുമെ." || 226 ||
അതിന’വനും അരചനൊടു മധുരമൊടു ചൊല്ലിനാൻ:-
(രാ:)"അങ്ങു ഞാൻ ഓരോതരം ഉള്ള-കോപ്പുകൾ || 227 ||
പരിചിനൊടു ചിലരെയും ഉറപ്പിച്ചു പോന്നു, ഞാൻ;
ഭൂപതെ! കാണാഞ്ഞതിന്നി’തു കാരണം." || 228 ||
സചിവനൊടു തദനു നര-വീരനും ചൊല്ലിനാൻ:-
(മ:)"സൎവ്വ-നയജ്ഞരിൽ മുമ്പനാകും-ഭവാൻ || 229 ||
ചിലരൊടി’ഹ പരിചൊടു പറഞ്ഞു’റപ്പിച്ചതും
ചന്തമോടെ’ന്തെ’ന്നു’രചെയ്ത, സാംപ്രതം!" || 230 ||
(രാ:)"മലയ-പതി-മുഖ-നൃപതി-വീരരെ നിൻ-പോക്കൽ
മുറ്റും ഇനി പിരിയാതെ ചുഴലവും || 231 ||
കുസുമപുരം ഉടൻ-ഉടൻ അടുത്തു ചെല്ലും-വിധൌ
കാത്തു-കൊൾവാൻ ഭരം ഏല്പിച്ചു പോന്നു, ഞാൻ." || 232 ||
സചിവൻ ഇതു പറയും-അളവി,’ങ്ങിനെ മ്ലേച്ശനും
സംശയം കൈവിട്ട’കമെ നിരൂപിച്ചാൻ:- || 233 ||
-അരികിൽ മമ ചുഴലവും ഇവർ നടക്കുന്നതും
(അയ്യൊ!) ചതിപ്പാൻ; അതിനി’ല്ല, സംശയം- II 234 ||
ഇതി മനസി കരുതി അഥ രാക്ഷസമാത്യനോ (ടീ)
ടീ’ൎഷ്യ വെടിഞ്ഞു ചൊന്നാൻ, മ്ലേച്ശ-പുത്രനും:- || 235 ||
"ഒരുവൻ ഇഹ കുസുമപുരി-തന്നിൽ ഗമിച്ചിതൊ
(ഓൎത്തു കണ്ടാൽ) ഇതു-കാലം, മഹാമതെ?" II 236 ||
(ര:)"അവനിവര! കുസുമപുരി-തന്നിൽ ഗമിക്കയും
ഇന്നു നിരൂപിക്കിൽ സാദ്ധ്യം അല്ലൊ’ട്ടുമെ. || 237 ||


20*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/175&oldid=182024" എന്ന താളിൽനിന്ന് ശേഖരിച്ചത്