താൾ:CiXIV139.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

154 ഏഴാം പാദം.

അതു-പൊഴുതു സചിവ-വരനാകിയ-രാക്ഷസൻ
ആശു താൻ ചിത്രവൎമ്മാദി‘യാം-വീരരെ || 208 ||
നികട-ഭുവി വടിവൊടു വരുത്തി‘പ്പറഞ്ഞിതു:-
"നിങ്ങൾ-എല്ലാവരും പൎവ്വത-പുത്രനെ || 209 ||
കുസുമപുരി ഉടൻ-ഉടൻ അടുക്കും-ദശാന്തരെ
കൂടെ പിരിയാതെ ചുറ്റും നടക്കേ’ണം; || 210 ||
ശകടകനും മഗധ-നൃപ-ഹൂണരോടും കൂടി
ശങ്കാവിഹീനം നടക്ക, ചുഴലവും" || 211 ||
അവർകളൊടു സചിവ-വരൻ ഇത്ഥം പറയും-പോൾ,
ആശു വന്നാൻ, നൃപ-ദൂതനും അ-‘ന്നേരം. || 212 ||
ധരണി-വര-ചരനും അഥ സചിവനൊടു ചൊല്ലിനാൻ:-
"ധന്യ-മതെ! ഭവാൻ ഒട്ടുമെ വൈകാതെ || 213 ||
ഗിരി-നൃപതി-സുതൻ അരുളി, അങ്ങു ചെന്നീടുവാൻ;
കാൽക്ഷണം വൈകാതെ പോരികയും വേണം." || 214 ||
സചിവ-കുല-വരനും അതു കേട്ടു ചൊല്ലീടിനാൻ,
സംഭ്രമത്തോടു ശകടനോടി’ങ്ങിനെ:- || 215 ||
"പട-നടുവെ നൃപതിയുടെ സന്നിധൌ ചെല്ലും-പോൾ
പണ്ടു നാം കൊണ്ടു’ള്ളൊ-’ർ-ആഭരണ-ത്രയം || 216 ||
അയി ശകട! പിരിയെ‘യതെ’ടുത്തു കൊണ്ട’ന്നാലും!"
വേഗം എടുത്തു കൊണ്ട’ന്നാൻ ശകടനും. || 217 ||
വിവിധ-മണി-ഖചിതം അതിൽ ഒന്നൊ’രു-കുണ്ഡലം
വിസ്മയമായ-പതക്കം മനോഹരം || 218 ||
കനക-കൃത- വിമലതര-കാഞ്ചികാ മറ്റേതു;
കങ്കണാദ്യാഭരണങ്ങൾ മറ്റു’ള്ളതും, || 219 ||
മുടിയൊട’ടിയിട‘യവൻ അലങ്കരിച്ചേ’റ്റവും
മുമ്പിൽ മരുവും-ശകടനൊടേ’കിനാൻ:- || 220 ||
(രാ:)"ഇവിടെ മരുവുക, ശകട! ഞാൻ വരുവോളം, നീ!"
ഇത്ഥം പറഞ്ഞു നടന്നാൻ, അമാത്യനും. || 221 ||
അഥ സചിവ-പതി മലയകേതു മരുവീടും-
-ആലയം പ്രാപിച്ചു മന്നനെ കണ്ട-‘പ്പോൾ || 222 ||

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/174&oldid=182023" എന്ന താളിൽനിന്ന് ശേഖരിച്ചത്